ഉജ്ജ്വലമാണ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരുത്തരായ സ്‌പെയിന് എതിരെ ഹാട്രിക്കുമായി ടീമിനെ സമനിലയിലേക്ക് ഒറ്റയ്ക്ക് നയിക്കുകയായിരുന്നു സിആര്‍ 7 എന്ന നായകന്‍. മൈതാനത്തില്‍ മാത്രമാണ് മൈതാനത്തെ പുറത്തെ പെരുമാറ്റത്തിലൂടേയും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരിക്കുകയാണ്.

കരയുന്ന കുഞ്ഞ് ആരാധകനെ സമാധാനിപ്പിക്കാന്‍ ബസില്‍ നിന്നും ഉറങ്ങി വരുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞയാഴ്ച്ച് അപ്പ് ലോഡ് ചെയ്ത വീഡിയോ ഇപ്പോല്‍ വന്‍ ഹിറ്റായി മാറുകയാണ്. തന്റെ പ്രിയ താരത്തെ കാണാനായി പോര്‍ച്ചുഗല്‍ ടീമിന്റെ വണ്ടിക്ക് അരികിലെത്തിയതായിരുന്നു കുട്ടി ആരാധകന്‍.

പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ബസില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന ക്രിസ്റ്റ്യാനോ പയ്യനെ കെട്ടിപ്പിടിക്കുകയും ഒപ്പം നിന്നു ഫോട്ടെയെടുക്കുകയുമായിരുന്നു. അവന്റെ കണ്ണുനീര്‍ തുടക്കുകയും ചെയ്തു താരം. പോകും മുമ്പ് തന്റെ ഓട്ടോഗ്രാഫ് നല്‍കാനും ക്രിസ്റ്റ്യാനോ മറന്നില്ല.

എന്നാല്‍ തന്റെ പ്രിയതാരത്തെ കണ്ടതിന്റെ സന്തോഷത്തില്‍ അവന് കരച്ചില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ