യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാമുകിയായ ജോര്‍ജീന റോഡ്റിഗസിനും മകനുമൊപ്പം ലണ്ടനിലെത്തി. ജോണ്‍ ഇസ്നെറിനെതിരായ നൊവാക് ദ്യോകോവിച്ചിന്റെ മത്സരം അദ്ദേഹവും കുടുംബവും വീക്ഷിച്ചു. അതേസമയം ലണ്ടനില്‍ വച്ച് രണ്ട് കുപ്പി വൈനിന് റൊണാള്‍ഡോ 27,000 പൗണ്ട് ചെലവഴിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതായത് ഏകദേശം 25 ലക്ഷം രൂപ.

ലോകത്തെ ഏറ്റവും വില കൂടിയ വൈനായ റിച്ചെബോഗ് ഗ്രാന്‍ഡ് ക്രു (Richebourg Garand Cru) 18,000 പൗണ്ട് നല്‍കിയാണ് അദ്ദേഹം വാങ്ങിയത്. 1982 പോമെറോള്‍ പെട്രസ് (1982 Pomerol Petrus) എന്ന വൈനിന് 9000 പൗണ്ടും അദ്ദേഹം ചെലവഴിച്ചു. മേഫൈറിലുളള സ്കോട്ട് റസ്റ്ററന്റില്‍ രാത്രി എത്തിയപ്പോഴാണ് അദ്ദേഹം വൈന്‍ വാങ്ങിയത്. നിരവധി സെലിബ്രിറ്റികളുടെ സ്ഥിരം കേന്ദ്രമാണ് ലണ്ടനിലെ പ്രശസ്തമായ ഈ റസ്റ്ററന്റ്.

മകളായ അലാന മാര്‍ട്ടിനയുടെ ആദ്യ ജന്മദിനം ആഘോഷിക്കാനായാണ് റൊണാള്‍ഡോ കുടുംബസമേതം ലണ്ടനില്‍ എത്തിയതെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇരുവരും സ്കോട്ട് റസ്റ്ററന്റില്‍ തങ്ങിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ വൈനിന്റെ രണ്ടാമത്തെ ബോട്ടില്‍ പൂര്‍ണമായും കുടിക്കാതെയാണ് കുടുംബം റസ്റ്ററന്റ് വിട്ടതെന്നും ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റസ്റ്ററന്റില്‍ നിന്നും കുടുംബം പോയത് ടെന്നിസ് മത്സരം കാണാനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook