ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടരാൻ ക്രിസ്റ്റ്യാനോ ജൂനിയർ തയ്യാറെടുക്കുന്നു. പന്തടക്കവും, ഡ്രിബിളിങ്ങ് മികവിലും അച്ഛനെ വെല്ലുന്ന മികവാണ് ക്രിസ്റ്റ്യാനോ ജൂനിയർ പുറത്തെടുക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൈതാനത്ത് പന്ത് തട്ടുന്ന ക്രിസ്റ്റ്യാനോ ജൂനിയറിന്റെ വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ടീം അംഗങ്ങളുടെ ആഘോഷത്തിനിടെയാണ് ഈ കൊച്ചുമിടുക്കൻ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

റയൽ താരങ്ങളുടെ മക്കളുടെ ഒപ്പമാണ് ക്രിസ്റ്റ്യാനോ ജൂനിയർ പന്ത് തട്ടുന്നത്. 2 കുട്ടികളെ അനായാസം ഡ്രിബിൾ ചെയ്ത് മറികടക്കുകയും പന്ത് വലിയിൽ എത്തിക്കുകയും ചെയ്തു ഈ മിടുക്കൻ. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ എല്ലാം ക്രിസ്റ്റ്യാനോ ജൂനിയറിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ഷോട്ട് ഗോൾവര കടന്നപ്പോൾ ആരാധകരും ആർത്തിവിളിച്ചു.

ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം ആഘോഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. കലാശപോരാട്ടത്തിൽ 1 എതിരെ 4 ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് കിരീടം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ