scorecardresearch
Latest News

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റം ഇന്ന്

2003 മുതൽ ആറ് വർഷക്കാലം യുണൈറ്റഡിന് വേണ്ടി കളിച്ച റൊണാൾഡോ 118 ഗോളുകൾ ക്ലബ്ബിനായി നേടിയിട്ടുണ്ട്

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റം ഇന്ന്
ഫൊട്ടോ: ട്വിറ്റർ/മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങുന്നു. ഇന്ന് വൈകുന്നേരം 7:30ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ന്യൂകാസിലിന് എതിരെ നടക്കുന്ന മത്സരത്തിലാണ് രണ്ടാം വരവിലെ ആദ്യ മത്സരം റൊണാൾഡോ കളിക്കുക. മത്സരത്തിൽ റൊണാൾഡോ കളത്തിൽ ഇറങ്ങുമെന്ന് പരിശീലകൻ ഒലെ ഗുന്നാർ സോർഷ്യർ പറഞ്ഞു.

രണ്ട് വർഷത്തെ കരാറിലാണ് 36-ക്കാരനായ റൊണാൾഡോ യുവന്റസിൽ നിന്ന് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 2003 മുതൽ ആറ് വർഷക്കാലം യുണൈറ്റഡിന് വേണ്ടി കളിച്ച താരം 118 ഗോളുകൾ ക്ലബ്ബിനായി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ എട്ട് പ്രധാന കിരീടങ്ങളും നേടിയിട്ടുണ്ട്.

പഴയ ഏഴാം നമ്പർ ജേഴ്സിയിൽ തന്നെ താരം വീണ്ടും ഓൾഡ് ട്രാഫോഡിൽ ഇറങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. പഴയ പ്രതാപ കാലത്തിലേക്ക് ടീമിനെ മടക്കി കൊണ്ടുപോകാൻ ക്രിസ്റ്റ്യാനോക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്ററിലേക്കുള്ള റൊണാൾഡോയുടെ വരവ്. പ്രീമിയർ ലീഗ്, ലാ ലീഗ, സെരി എ തുടങ്ങിയ ലീഗുകളിൽ എല്ലാം നൂറിലധികം ഗോളുകൾ നേടിയിട്ടുള്ള താരം മികച്ച ഫോമിൽ തന്നെയാണ് മാഞ്ചസ്റ്ററിലേക്കും എത്തിയിരിക്കുന്നത്.

മാഞ്ചസ്റ്ററിലേക്കുള്ള മടങ്ങി വരവ് താൻ എടുത്ത മികച്ച തീരുമനമാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. റൊണാൾഡോയുടെ മടങ്ങി വരവ് ക്ലബ്ബിന് ഊർജ്ജമയെന്ന് പരിശീലകൻ ഒലെ ഗുന്നാർ സോർഷ്യർ ഇന്നലെ പറഞ്ഞു.

Also read: ബൊളീവിയക്കെതിരെ ഹാട്രിക്ക്; പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cristiano ronaldo second manchester united debut vs newcastle