/indian-express-malayalam/media/media_files/uploads/2023/09/7-2.jpg)
7 മാച്ചുകളിൽ നിന്ന് 10 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു
സൌദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി വിജയക്കുതിപ്പ് തുടർന്ന് നിലവിലെ റണ്ണറപ്പുകളായ അൽ നസ്സർ. ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ നസ്സർ അൽ തയീയെ തോൽപ്പിച്ചു. 87ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിന്റെ കരുത്തിലാണ് അൽ നസ്സർ അവസാന മിനിറ്റുകളിൽ ജയം പിടിച്ചെടുത്തത്.
ആദ്യ പകുതിയുടെ 32ാം മിനിറ്റിൽ ബ്രസീലിയൻ ഫോർവേഡ് ടലിസ്കയുടെ ബൂട്ടുകളിൽ നിന്നാണ് അൽ നസ്സർ ആദ്യ ഗോൾ കണ്ടെത്തിയത്. ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോ തന്നെയായിരുന്നു. മനോഹരമായൊരു പാസിലൂടെ ഡിഫൻഡർമാരെ നിശബ്ദരാക്കാൻ ക്യാപ്റ്റന് സാധിച്ചു. ഷോട്ടെടുത്ത ടലിസ്കയ്ക്ക് പിഴച്ചില്ല.
എന്നാൽ രണ്ടാം പകുതിയുടെ 79ാം മിനിറ്റിൽ വിർജിൽ മിസിദ്ജാനിലൂടെ അല തയീ സമനില പിടിച്ചു. എന്നാൽ 83ാം മിനിറ്റിൽ ടലിസ്കയുടെ ഹെഡ്ഡർ എതിർ ടീം നായകന്റെ കൈയ്യിൽ തട്ടിയതോടെ റഫറി വാറിലൂടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത റൊണാൾഡോ പന്ത് വലയിലെത്തിച്ച് ടീമിന് ലീഡും വിജയവും സമ്മാനിച്ചു. 7 മാച്ചുകളിൽ നിന്ന് 10 ഗോളുകൾ താരം നേടിക്കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us