ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങൾക്കും കളിക്കളത്തിലെ രംഗങ്ങളാണ് അവരുടെ പ്രിയപ്പെട്ട നിമിഷം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അങ്ങനെയല്ല. ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാള്‍ ക്രിസ്റ്റ്യാനോയ്ക്ക് പ്രിയം കാമുകി ജോര്‍ജിന റോഡ്രിഗസിനൊപ്പമുള്ള നിമിഷങ്ങളാണ്. ഐടിവിയിലെ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിൽ ക്രിസ്റ്റ്യാനോയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
Read Also: ബ്രാ ജീവിതങ്ങൾ
25 കാരിയായ സ്പാനിഷ് സുന്ദരി ജോര്‍ജിനയ്‌ക്കൊപ്പമുള്ള ബെഡ് റൂം നിമിഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കരിയറിലെ മികച്ച ഗോള്‍ ഒന്നുമല്ലെന്നു ക്രിസ്റ്റ്യാനോ പറഞ്ഞു. “ജോര്‍ജിനയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ പ്രിയങ്കരമാണ്. ജോര്‍ജിയ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ ഒരുപാട് സംസാരിക്കും. അവള്‍ക്ക് മുന്‍പില്‍ ഞാന്‍ ഹൃദയം തുറക്കും. അവള്‍ എനിക്ക് മുന്‍പിലും” റൊണാള്‍ഡോ പറഞ്ഞു.
Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി
2016 മുതല്‍ ജോര്‍ജിനയുമായി റൊണാള്‍ഡോ ഡേറ്റിങ്ങിലാണ്. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ടില്ല. ഇരുവര്‍ക്കും ഒരു മകളുണ്ട്. അമ്മയുടെ സ്വപ്‌നം പോലെ ഒരു ദിവസം ഞങ്ങള്‍ വിവാഹിതരാകുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തെ കുറിച്ചും റൊണാൾഡോ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഫുട്‌ബോൾ കരിയറിലെ ഏറ്റവും മികച്ച ഗോളിനെക്കുറിച്ചും ക്രിസ്റ്റ്യാനോ സംസാരിച്ചു. 2018 ഏപ്രിലില്‍ റയല്‍ മാഡ്രിഡിനുവേണ്ടി തന്റെ ഇപ്പോഴത്തെ ക്ലബായ യുവന്റസിനെതിരെ നേടിയ ബൈസിക്കിള്‍ ഗോളാണ് ഏറ്റവും പ്രിയപ്പെട്ട ഗോളെന്ന് താരം പറഞ്ഞു.
“ബൈസിക്കിള്‍ ഷോട്ടിനുവേണ്ടി കരിയറില്‍ ഏറെ ശ്രമിച്ചിരുന്നു. വര്‍ഷങ്ങളോളം അതിനായി കാത്തിരിക്കേണ്ടി വന്നു. 700 ഗോളുകള്‍ നേടിയിട്ടും ഒരു ബൈസിക്കിള്‍ ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അത് സാധ്യമായി. മനോഹരമായ ചാട്ടത്തിലൂടെ അതിമനോഹരമായ ആ ഗോള്‍ സ്വന്തമാക്കി” – റൊണാള്‍ഡോ പറഞ്ഞു.