‘ഒരുമിച്ചൊരു ഡിന്നര്‍ കഴിക്കണം’; ആരാധകഹൃദയം തൊട്ട് കാല്‍പ്പന്തിലെ നീലനും ശേഖരനും

15 വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു. ഫുട്‌ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ശക്തമായ പോരാണ് മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ളത്. ഇരുവര്‍ക്കിടയില്‍ ആരാണ് കേമനെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്താന്‍ സാധ്യമല്ല. അതുകൊണ്ടു തന്നെ രണ്ട് പേരുടേയും ആരാധകര്‍ തമ്മിലുള്ള അടിയ്ക്ക് ഒരുകാലത്തും പഞ്ഞമില്ല.

എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി തമ്മിലടിക്കുന്ന ആരാധകര്‍ക്കെല്ലാം ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തെ സൗഹൃദത്തിന്റെ കാഴ്ച നല്‍കിയിരിക്കുകയാണ് മെസിയും റൊണാള്‍ഡോയും. യുവേഫയുടെ അവാര്‍ഡ് ചടങ്ങില്‍ സദസില്‍ തൊട്ടടുത്ത സീറ്റുകളിലായിരുന്നു ഇരുവരും ഇരുന്നത്.

കഴിഞ്ഞ സീസണില്‍ ക്രിസ്റ്റിയാനോ സ്‌പെയിന്‍ വിട്ട് യുവന്റസിലെത്തിയതോടെ ലാ ലീഗയില്‍ മെസി-റൊണാള്‍ഡോ പോര് അവസാനിച്ചിരുന്നനു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ ഉത്തരം ആരാധകരുടെ ഹൃദയത്തിലേക്കാണ് ചെന്നെത്തുന്നത്.

” 15 വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു. ഫുട്‌ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരേയാളുകള്‍, ഒരേ വേദിയില്‍, ഇങ്ങനെ എപ്പോഴും. അതത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നര്‍കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സ്പെയിനില്‍ കളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്”

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo says he hopes to have a dinner with lionel messi one day

Next Story
ഒഴിവാക്കിയതല്ല; എന്തുകൊണ്ട് ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയില്ലെന്ന് വെളിപ്പെടുത്തി മുഖ്യ സെലക്ടര്‍MS Dhoni, എൺ.എസ്.ധോണി, retirement, west indies tour, വിരമിക്കൽ, വിൻഡീസ് പര്യടനം, virat kohli, india world cup, വിരാട് കോഹ്‌ലി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com