scorecardresearch

ബൂട്ടഴിക്കാൻ സമയമായി; കാരണം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

Cristiano Ronaldo Retirement: എന്നേക്കാൾ കേമനാണ് മെസി എന്ന അഭിപ്രായം ഞാൻ അംഗീകരിക്കില്ല. അത്ര വിനയാന്വിതനാവാൻ സാധിക്കില്ല എന്ന് റൊണാൾഡോ വ്യക്തമാക്കുന്നു

Cristiano Ronaldo Retirement: എന്നേക്കാൾ കേമനാണ് മെസി എന്ന അഭിപ്രായം ഞാൻ അംഗീകരിക്കില്ല. അത്ര വിനയാന്വിതനാവാൻ സാധിക്കില്ല എന്ന് റൊണാൾഡോ വ്യക്തമാക്കുന്നു

author-image
Sports Desk
New Update
Cristiano Ronaldo Portugal

ക്രിസ്റ്റ്യാനോ റൊണാൾഡോ: (ഫയൽ ഫോട്ടോ)

1000 കരിയർ ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടഴിക്കുമോ? വിരമിക്കൽ സൂചന നൽകുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ. കുടുംബത്തിന് വേണ്ടിയാണ് ആ തീരുമാനം എന്നും റൊണാൾഡോ വ്യക്തമാക്കുന്നു. വിരമിക്കാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നതായി ഏതാനും നാൾ മുൻപ് റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു. 

Advertisment

ഫുട്ബാളിന് ശേഷം എന്ത് എന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതായാണ് അൽ നസർ താരം വെളിപ്പെടുത്തുന്നത്. 2026ലെ ഫിഫ ലോകകപ്പിന് ശേഷം ബൂട്ടഴിക്കാനാണ് റൊണാൾഡോ പദ്ധതിയിടുന്നത് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പണവും പ്രശസ്തിയും ഇപ്പോൾ തന്നെ മോഹിപ്പിക്കുന്നില്ലെന്നും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും റൊണാൾഡോ പറഞ്ഞു.

Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര

"മെസിയേക്കാൾ മികച്ച കളിക്കാരൻ താനാണ് എന്ന വാദത്തിലും റൊണാൾഡോ ഉറച്ച് നിൽക്കുന്നു. എന്നേക്കാൾ കേമനാണ് മെസി എന്ന അഭിപ്രായം ഞാൻ അംഗീകരിക്കില്ല. അത്ര വിനയാന്വിതനാവാൻ സാധിക്കില്ല. ബാക്കിയുള്ളവർക്ക് അവരുടെ അഭിപ്രായം പറയാം. അവരുടെ അഭിപ്രായം ഞാൻ കാര്യമാക്കുന്നില്ല," റൊണാൾഡോ പറഞ്ഞു. 

Advertisment

Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്

കരിയറിൽ ദേശിയ ടീമിനായും പല ക്ലബുകൾക്കായും 950 ഗോളുകളാണ് റൊണാൾഡോ ഇതുവരെ സ്കോർ ചെയ്തത്. ദേശിയ ടീമിന് വേണ്ടി 143 ഗോളുകളാണ് റൊണാൾഡോയിൽ നിന്ന് വന്നത്. 2026 ലോകകപ്പിൽ റൊണാൾഡോ കളിച്ചാൽ അത് റൊണാൾഡോ ബൂട്ടണിയുന്ന ആറാമത്തെ ലോകകപ്പാവും. 

Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്

" ആളുകൾ, പ്രത്യേകിച്ച് എന്റെ കുടുംബം പറയുന്നത് കരിയർ അവസാനിപ്പിക്കാനുള്ള സമയമായി എന്നാണ്. നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോഴും എനിക്ക് നന്നായി കളിക്കാനാവുന്നു. എന്റെ ക്ലബിനേയും ദേശിയ ടീമിനേയും ഞാൻ സഹായിക്കുന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് മുൻപോട്ട് പോയിക്കൂടാ?" ഇങ്ങനെയായിരുന്നു കാനൽ 11ൽ സംസാരിക്കുമ്പോൾ റൊണാൾഡോയുടെ വാക്കുകൾ.  

Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: