സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പുതിയ കരാർ ക്രിസ്റ്റ്യാനോ റൊണാൾഡോ തള്ളിയതായി വാർത്ത. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് താരം ടീം മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ടുകൾ. 2021 വരെയാണ് പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റനായ റോണോയ്ക്ക് റയൽ മാഡ്രിഡുമായി കരാർ ഉള്ളത്.

2018 ജൂൺ 30 ന് ക്ലബ് വിടാൻ അനുവദിക്കണമെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസിനെ ക്രിസ്റ്റ്യാനോ അറിയിച്ചതായാണ് എൽ ചിരുങ്കിറ്റോ ടിവി യിലെ സ്പോർട്സ് ലേഖകൻ എഡു അഗ്വിറേ റിപ്പോർട്ട് ചെയ്യുന്നത്.

ബിഐഎൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ താരം ക്ലബുമായുള്ള തന്റെ കരാർ പുതുക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ കരാറിൽ വളരെയധികം സന്തുഷ്ടനാണെന്നും താരം വ്യക്തമാക്കിയിരുന്നു. ക്ലബിൽ പ്രോത്സാഹനം കുറഞ്ഞതായാണ് താരത്തിന്റെ പരാതി.

പക്ഷെ ചാംപ്യൻസ് ലീഗും സ്പാനിഷ് ക്ലബും ക്രിസ്റ്റ്യാനോയുടെ അഭ്യർത്ഥന നിരസിച്ചു. ആഭ്യന്തര മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് താരം ഈ സീസണിൽ ഇതുവരെ നേടിയത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുന്നുവെന്ന വാർത്തയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് സെർജിയോ റാമോസ് പറഞ്ഞു. “എനിക്കിതേപറ്റി ഒന്നുമറിയില്ല. നിങ്ങൾ ക്രിസ്റ്റ്യാനോയോട് തന്നെ ചോദിക്കൂ”, അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ലീഗിൽ ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റ് പുറകിലുള്ള റയൽ മാാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ശനിയാഴ്ച അത്ലറ്റികോ മാഡ്രിഡുമായാണ് റയലിന്റെ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ