scorecardresearch
Latest News

‘എന്നെ മികച്ചവനാക്കിയത് അവനാണ്’; മെസി ഓരോ കിരീടം നേടുമ്പോഴും തന്റെ ഉള്ള് നോവുമെന്ന് ക്രിസ്റ്റ്യാനോ

തങ്ങള്‍ക്ക് ഇതുവരേയും ഒരുമിച്ചൊരു ഡിന്നര്‍ കഴിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും റൊണാള്‍ഡോ

‘എന്നെ മികച്ചവനാക്കിയത് അവനാണ്’; മെസി ഓരോ കിരീടം നേടുമ്പോഴും തന്റെ ഉള്ള് നോവുമെന്ന് ക്രിസ്റ്റ്യാനോ

ലിസ്ബണ്‍: തന്റെ വളര്‍ച്ചയ്ക്ക് ലയണല്‍ മെസി ആണെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസിയുമായുള്ള മത്സരമാണ് തന്നെ മികച്ച താരമാക്കിയതെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. ആരോഗ്യകരമായ ആ മത്സരം താന്‍ ആസ്വദിക്കുന്നുണ്ടുവെന്നും താരം പറഞ്ഞു.

”അദ്ദേഹത്തിന്റെ കരിയറിനെ ഞാന്‍ അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഞാന്‍ സ്‌പെയിന്‍ വിട്ടപ്പോള്‍ മെസി തന്റെ നിരാശ തുറന്നു പറയുകയും ചെയ്തിരുന്നു. അവനും ആസ്വദിച്ചിരുന്ന മത്സരമായിരുന്നു അത്” റൊണാള്‍ഡോ പറഞ്ഞു. പോര്‍ച്ചുഗലിലെ ഒരു ടിവി ചാനലിലായിരുന്നു താരത്തിന്റെ പ്രതികരണം.

”ഇതൊരു നല്ല മത്സരമാണ്. പക്ഷെ ഒറ്റപ്പെട്ടതല്ല, ബാസ്‌കറ്റ് ബോളില്‍ മൈക്കില്‍ ജോര്‍ദാന് വൈര്യമുണ്ടായിരുന്നു. ഫോര്‍മുല വണ്ണില്‍ അയര്‍ടണ്‍ സെന്ന-അലെയ്ന്‍ പ്രോസ്റ്റ് വൈര്യമുണ്ട്. പക്ഷെ എല്ലായിടത്തും പൊതുവായിട്ടുണ്ടായിരുന്നത് ഇതെല്ലാം ആരോഗ്യകരമായിരുന്നു എന്നതാണ്” റൊണാള്‍ഡോ പറഞ്ഞു. ക്രിസ്റ്റ്യാനോയും മെസിയും അഞ്ച് വട്ടം ബാലണ്‍ ദി ഓര്‍ നേടി താരങ്ങളാണ്.

”എനിക്കുറപ്പാണ് മെസി എന്ന മികച്ച താരമാക്കി മാറ്റിയെന്നത് തിരിച്ചും അങ്ങനെ തന്നെയാകും. ഞാന്‍ കീരിടങ്ങള്‍ നേടുമ്പോള്‍ അവന് നൊന്തിട്ടുണ്ടാകും എനിക്കും അങ്ങനെ തന്നെയായിരുന്നു” താരം കൂട്ടിച്ചേര്‍ത്തു. മെസിയുമായി വളരെ നല്ല പ്രൊഫഷണല്‍ ബന്ധമാണെന്നും പക്ഷെ തങ്ങള്‍ക്ക് ഇതുവരേയും ഒരുമിച്ചൊരു ഡിന്നര്‍ കഴിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞു. അതേസമയം ഭാവിയില്‍ അങ്ങനൊന്നുണ്ടാകുമെന്നും താരം പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cristiano ronaldo praises lionel messi says he made me a better player