Ronaldo 100th Goal: Football News: UEFA Nations League Portugal vs Sweeden- രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ ഫുട്ബോളറായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച നടന്ന സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് പോർച്ചുഗലിനു വേണ്ടി റോണോ തന്റെ നൂറാമത് അന്താരാഷ്ട്ര ഗോൾ പൂർത്തിയാക്കിയത്.
CR7 hits 100 goals for Portugal in all competitions.
— Cristiano Ronaldo News (@CRonaldoNews) September 8, 2020
സ്വീഡനെതിരായ മത്സരത്തിന്റെ 45ാം മിനുറ്റിലാണ് റോണോ തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ നേടിയത്. എതിരില്ലാത്ത് രണ്ട് ഗോളിന് പോർച്ചുഗൽ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ടാംഗോൾ നേടിയതും റോണോ ആയിരുന്നു. 72ാം മിനുറ്റിൽ നേടിയ ആ ഗോളോട് കൂടി റോണോയുടെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി.
Read More: ‘ഇറ്റലിയും യൂറോപ്പും ലോകവും കീഴടക്കാൻ’ റൊണാൾഡോ
ഇറാന് വേണ്ടി 109 തവണ ഗോൾ നേടിയ അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോൾ താരം അന്താരാഷ്ട്ര മത്സരങ്ങളിൽ 100 ഗോൾ തികയക്കുന്നത്. 35 കാരനായ യുവന്റസ് ഫോർവേഡ് തന്റെ രാജ്യത്തിനായി 100 ഗോളുകൾ നേടുന്ന ആദ്യ യൂറോപ്യനെന്ന നേട്ടവും സ്വന്തമാക്കി. ഈ നാഴികക്കല്ലിലെത്താൻ അദ്ദേഹത്തിന് 165 മത്സരങ്ങളാണ് വേണ്ടി വന്നത്.
Cristiano Ronaldo
1⃣0⃣0⃣
1⃣6⃣5⃣EURO 2016
#NationsLeague 2019The second-ever player to score 100 international goals… pic.twitter.com/2zjuuU3HcF
— UEFA Nations League (@EURO2020) September 8, 2020
2019 നവംബറിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുൻപ് ഗോൾ നേടിയത്. 99ാം ഗോളിന് ശേഷമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബോക്സിന് പുറത്ത് നിന്നുള്ള മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ റോണോ തന്റെ നൂറാം ഗോൾ നേടി.
ഫ്രീ കിക്കിൽ നിന്ന് റോണോ തന്റെ കരിയറിൽ നേടിയ 57-ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോളാണിത്.
Read More: UEFA Nations League-Portugal vs Croatia: റൊണാൾഡോയെ കാഴ്ചക്കാരനാക്കി ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ
റോണോ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ആകെ 17 ഗോളാണ് നേടിയത്. ലിത്വാനിയക്കെതിരെ ഏഴും, സ്വീഡനെതിരേ ആറും, അൻഡോറ, അർമേനിയ, ലാത്വിയ, ലക്സംബർഗ് ടീമുകൾക്കെതിരെ അഞ്ച് വീതവും ഗോളുകൾ താരം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് നേടി.
കരിയറിൽ ആറ് അന്താരാഷ്ട്ര ഹാട്രിക്കുകളുള്ള റൊണാൾഡോ ഫിഫ ലോകകപ്പ് ഘട്ടത്തിൽ ഏഴ് ഗോളുകളും യുവേഫ യൂറോയിൽ ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.
Ronaldo passes 100 Portugal goals as holders win…#NationsLeague
— UEFA Nations League (@EURO2020) September 8, 2020
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് താരവും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവുമായ റോണോ നിലവിൽ ഫുട്ബോൾ രംഗത്തുള്ള താരങ്ങളിൽ ഗോളുകളുടെ എണ്ണത്തിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 ഗോളുമായി ഇന്ത്യയുടെ സുനിൽ ഛേത്രിയും 70 ഗോളുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുമാണ് റോണോക്ക് പുറത്ത്.
വനിതകളിൽ, 17 ഫുട്ബോൾ താരങ്ങൾ 100 രാജ്യാന്തര ഗോൾ നേടിയിട്ടുണ്ട്. 186 ഗോളുകളുമായി കാനഡയുടെ ക്രിസ്റ്റിൻ സിൻക്ലെയറാണ് ഇക്കാര്യത്തിൽ മുന്നിൽ. യുഎസ്എയുടെ വിരമിച്ച ഫോർവേഡ് താരം ആബി വാമ്പാച്ചിനേക്കാൾ 184 ഗോളുമായി തൊട്ടു പിറകിൽ.
തന്റെ രാജ്യത്തിനായി, റൊണാൾഡോ യുവേഫ യൂറോ 2004 ഫൈനലിൽ 19 ആം വയസ്സിലാണ് ആദ്യ ഗോൾ നേടിയത്. 16 വർഷത്തിനുശേഷം, യൂസിബിയോ, പോളേറ്റ തുടങ്ങിയ മഹാരഥന്മാരെ മറികടന്ന് പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി.
യുവേഫ യൂറോ 2004 ഫൈനലിൽ ടീം വിജയിച്ചില്ല. എന്നാൽ യുവേഫ യൂറോ 2016ലും, 2019 ലെ യുവേഫ നേഷൻസ് ലീഗ് ഉദ്ഘാടന സീസണിലും പോർച്ചുഗലിനെ റോണോ വിജയത്തിലെത്തിച്ചു.
Read More: Cristiano Ronaldo becomes second men’s player to score 100 international goals