scorecardresearch

ഞെട്ടിച്ച് റൊണാൾഡോ; ഐതിഹാസിക ഗോൾ ഓർമിപ്പിച്ച് തകർപ്പൻ ഓവർഹെഡ് കിക്ക്

Cristiano Ronaldo bicycle kick goal; യുവന്റ്സിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്ന് അവരുടെ ആരാധകരുടെ അന്നത്തെ കയ്യടിയാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു

Cristiano Ronaldo bicycle kick goal; യുവന്റ്സിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്ന് അവരുടെ ആരാധകരുടെ അന്നത്തെ കയ്യടിയാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു

author-image
Sports Desk
New Update
Cristiano Ronaldo Overhead Kick

Cristiano Ronaldo's bicycle kick goal; റയൽ മാഡ്രിഡ് കുപ്പായത്തിൽ യുവന്റ്സിന്റെ മണ്ണിൽ വെച്ച് പിറന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് ഗോൾ കാൽപന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ൽ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോൾ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി ആ ഗോൾ വന്നത്. അന്ന് അതിശയിപ്പിക്കുന്ന ഉയരത്തിൽ ചാടി വായുവിൽ നിന്ന് പന്ത് വലയിലാക്കുമ്പോൾ പോർച്ചുഗൽ ഇതിഹാസ താരത്തിന്റെ പ്രായം 33 വയസ്. ഏഴ് വർഷങ്ങൾക്കിപ്പുറം, തന്റെ 40ാം വയസിലും റൊണാൾഡോ ബൈസിക്കിൾ കിക്കുമായി ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

Advertisment

യുവന്റ് ആരാധകർ വരെ ആ ഗോൾ കണ്ട് അന്ന് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പിന്നീട് യുവന്റ്സിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്ന് അവരുടെ ആരാധകരുടെ അന്നത്തെ കയ്യടിയാണെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. ഇപ്പോൾ അൽനസറിന്റെ മഞ്ഞക്കുപ്പായത്തിൽ അൽ ഖലീജിന് എതിരെയാണ് ക്രിസ്റ്റ്യാനോയിൽ നിന്ന് തകർപ്പൻ ഓവർഹെഡ് കിക്ക് വന്നത്.

Also Read: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു

റൊണാൾഡോയുടെ കരിയറിലെ 955ാമത്തെ ഗോളാണ് താരം സ്റ്റൈലായി നേടിയത്.  സൗദി പ്രോ ലീഗിൽ അൽ നസർ ജയം ഉറപ്പിച്ച് നിൽക്കെ ആ ജയത്തിന് ഇരട്ടി മധുരം നൽകി ഇഞ്ചുറി ടൈമിൽ ആണ് റൊണാൾഡോ പന്ത് വലയിലാക്കിയത്. ഇതോടെ 4-1ന് അൽ നസർ ജയിച്ചു. ഈ ഓവർ ഹെഡ് കിക്കിന് പുറമെ ലോങ് റേഞ്ച് ഷോട്ടുകളിലൂടെ റൊണാൾഡോ വല കുലുക്കുമെന്ന് പലപ്പോഴും തോന്നിപ്പിച്ചിരുന്നു. ബോക്സിനുള്ളിൽ നിന്ന് വന്ന റൊണാൾഡോയുടെ മറ്റൊരു ശ്രമം അൽ ഖലീജ് ഗോൾ കീപ്പർ തടഞ്ഞു. 

Advertisment

Also Read: അച്ഛന്റെ ആരോഗ്യനില മോശമായി; സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവെച്ചു

അമേരിക്കയും മെക്സിക്കോയും കാനഡയും ഒരുമിച്ച് വേദിയൊരുക്കുന്ന 2026 ലോകകപ്പിൽ മികവ് കാണിക്കാൻ പ്രാപ്തനാണ് താനെന്ന പ്രഖ്യാപനം കൂടിയാണ് റൊണാൾഡോയുടെ ഈ ഓവർഹെഡ് കിക്ക് ഗോൾ. അടുത്ത ലോകകപ്പിൽ കളത്തിലിറങ്ങിയാൽ അത് റൊണാൾഡോ പന്ത് തട്ടാനിറങ്ങുന്ന ആറാമത്തെ ലോകകപ്പായിരിക്കും. 

Also Read: ആരാണ് സെനുരാൻ മുത്തുസ്വാമി? ഇന്ത്യൻ വംശജന്റെ സെഞ്ചുറിയിലൂടെ രക്ഷപെട്ട് ദക്ഷിണാഫ്രിക്ക

1000 കരിയർ ഗോൾ എന്ന നേട്ടം തികയ്ക്കുന്നതിന് മുൻപ് തന്നോട് വിരമിക്കാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നതായി റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പ് കഴിഞ്ഞായിരിക്കും ആ പ്രഖ്യാപനം വരിക എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, പോർച്ചുഗല്ലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റൊണാൾഡോയ്ക്ക് അയർലൻഡിന് എതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു.

Read More; ആദ്യത്തെ റിപ്ലേയിൽ സ്പൈക്ക് ഇല്ല; വീണ്ടും നോക്കിയപ്പോൾ സ്പൈക്ക്; ആഷസിൽ വിവാദം

Cristiano Ronaldo Al Nassr

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: