/indian-express-malayalam/media/media_files/2025/07/05/cristiano-ronaldo-misses-diogo-jotas-funeral-2025-07-05-20-20-50.jpg)
Cristiano Ronaldo misses Diogo Jota's funeral: (X)
ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയാഗോ ജോട്ടയുടെ അവസാന യാത്രയിൽ ഒപ്പം ചേരാൻ താരത്തിന്റെ ജന്മനാട്ടിലേക്ക് ഫുട്ബോൾ താരങ്ങളും ആരാധകരും ഒഴുകിയെത്തി. എന്നാൽ ഡിയാഗോ ജോട്ടയുടെ ദേശിയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവിടേക്ക് എത്താതിരുന്നതിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
നിലവിൽ അടുത്ത സീസണിന് മുൻപായുള്ള ഇടവേളയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസർ ക്ലബ് ലോകകപ്പിന് യോഗ്യത നേടാത്തതിനാൽ​ റൊണാൾഡോയ്ക്ക് നിലവിൽ മറ്റ് മത്സരങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലും പോർച്ചുഗല്ലിലേക്ക് എത്തി ഡിയാഗോയ്ക്ക് റൊണാൾഡോ അന്തിമോപചാരം അർപ്പിക്കാതിരുന്നത് ചോദ്യം ചെയ്യുകയാണ് ആരാധകർ.
Also Read: രാത്രി ക്ലബ് ലോകകപ്പിൽ കളിച്ചു; പിന്നാലെ ജോട്ടയെ കൈകളിലേന്താൻ പറന്നെത്തി നെവസ്
പോർച്ചുഗൽ ദേശിയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ റൊണാൾഡോ എത്തേണ്ടതായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. പോർച്ചുഗല്ലിനായി യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ ടീമിലെ അംഗം വിടപറയുമ്പോൾ റൊണാൾഡോ എത്താതിരുന്നത് അനാദരവാണ് എന്ന കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്.
Also Read: Diogo Jota Death: 'ലിവർപൂളിലേക്ക് മടങ്ങാൻ ഭയമാവുന്നു'; മൗനം വെടിഞ്ഞ് മുഹമ്മദ് സല
വരാതിരുന്ന മറ്റ് സഹതാരങ്ങളെ പോലെയല്ല ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിയാഗോയുടെയും പോർച്ചുഗലിന്റേയും ക്യാപ്റ്റനായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഉയരുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/05/fans-against-ronaldo-2025-07-05-20-28-49.png)
Also Read: Diogo Jota Death: ഹൃദയം തകർന്ന് റൊണാൾഡോ; ജോട്ടയുടെ വിയോഗം താങ്ങാനാവാതെ താരം
പോർച്ചുഗല്ലിലെ ജോട്ടയുടെ സഹതാരവും ഉറ്റ സുഹൃത്തുമായിരുന്നു നെവസ് വെള്ളിയാഴ്ച രാത്രി അൽ ഹിലാലിന്റെ ക്ലബ് ലോകകപ്പ് മത്സരം കഴിഞ്ഞാണ് അമേരിക്കയിൽ നിന്ന് പോർച്ചുഗല്ലിലേക്ക് എത്തിയത്. ലിവർപൂൾ പരിശീലകൻ സ്ലോട്ടും സഹതാരം വാൻഡൈക്കും പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസുമെല്ലാം ഡിയാഗോ ജോട്ടയ്ക്ക് യാത്രമൊഴിയേകാൻ വന്നിരുന്നു.
ഡിയാഗോയുടെ വിയോഗവാർത്ത വന്നതിന് പിന്നാലെ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരുന്നു. "ഇത് വിശ്വസിക്കാനാവുന്നില്ല. അടുത്ത ദിവസം വരെ നമ്മൾ ദേശിയ ടീമിനൊപ്പമായിരുന്നില്ലേ, ഈ അടുത്തല്ലേ നീ വിവാഹിതനായത്. നിന്റെ കുടുംബത്തിനും ഭാര്യക്കും മക്കൾക്കും ഇത് സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. നീ എന്നും ടീമിനൊപ്പം ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെല്ലാവരും നിന്നെ മിസ് ചെയ്യും," റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Read More: Diogo Jota Death: ലംബോർഗിനിയുടെ ടയറുകൾ പൊട്ടി തീപടർന്നു; ജോട്ടയുടെ ജീവനെടുത്ത അപകടം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us