ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു റയൽ മാഡ്രിഡിൽനിന്നും യുവന്റിസിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്. നൂറ് മില്യണ്‍ യൂറോയ്ക്കാണ് 33 കാരനായ പോര്‍ച്ചുഗീസ് ഇതിഹാസത്തെ യുവന്റസ് വാങ്ങിയത്.

കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഗ്രീസിൽ സമയം ചെലവഴിച്ചതിനുശേഷമാണ് യുവന്റസ് താരമാകാൻ വേണ്ടി ഇറ്റലിയിലേക്ക് താരം പറന്നത്. ഫില ലോകകപ്പിൽനിന്നും പോർച്ചുഗൽ പുറത്തായതിനുപിന്നാലെയാണ് അവധിക്കാലം ചെലവഴിക്കാൻ റൊണാൾഡോ ഗ്രീസിലെത്തിയത്. ഗ്രീസിലെ ഫെലോപ്‌നീസ് പ്രദേശത്തെ ആഡംബര റിസോർട്ടായ കോസ്റ്റ നവറിനോയിലായിരുന്നു താരം താമസിച്ചത്.

റിസോർട്ടിലെ ജീവനക്കാരുടെ സേവനങ്ങളിൽ സന്തുഷ്ടനായ റൊണാൾഡോ നൽകിയ ടിപ്പ് കേട്ട് അന്തംവിട്ടിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 17,850 പൗണ്ട്സ് (23,000 യുഎസ് ഡോളർ, ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) ആണ് റൊണാൾഡോ ജീവനക്കാർക്ക് ടിപ്പായി നൽകിയത്. ദി സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെനിന്നുമാണ് യുവന്റസിലേക്ക് ചേക്കേറാനായി താരം ഇറ്റലിയിലേക്ക് പറന്നത്.

Lovely moments!

A post shared by Cristiano Ronaldo (@cristiano) on

തന്നെ അടയാളപ്പെടുത്താനാണ് യുവന്റസിലെത്തിയതെന്നാണ് കൂടുമാറ്റത്തെക്കുറിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. യുവന്റസ് ആസ്ഥാനത്തെത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ‘യുവന്റസിന്റെ ചരിത്രത്തില്‍ എന്നെ അടയാളപ്പെടുത്തണം. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണിത്. ഇവിടേക്ക് വരണമെന്ന് കുറച്ചു നാളുകളായി കരുതിയിരുന്നതാണ്. അവര്‍ക്ക് മികച്ച പ്രസിഡന്റും മാനേജരുമുണ്ട്,’ താരം പറയുന്നു.

നൂറ് മില്യണ്‍ യൂറോയ്ക്കാണ് 33 കാരനായ പോര്‍ച്ചുഗീസ് ഇതിഹാസത്തെ യുവന്റസ് വാങ്ങിയത്. താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്നും തന്റെ പ്രായമാകുമ്പോള്‍ മറ്റുള്ളവര്‍ ചൈനയിലേക്കോ ഖത്തറിലേക്കോ പോകുന്നതിനെ കുറിച്ചോ കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ആകും ചിന്തിക്കുകയെന്നും എന്നാല്‍ താനങ്ങനെയല്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. താന്‍ മറ്റുള്ളവരില്‍ വ്യത്യസ്തനാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.

ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് നോട്ടമിട്ടാണ് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ കരാറിലാണ് താരം ഓള്‍ഡ് ലേഡിയിലെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook