അടുത്ത മാസം ആരംഭിക്കുന്ന കോൺഫെഡറേഷൻ കപ്പിനായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇത്തവണയും പോർച്ചുഗലിനെ നയിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിനെ യൂറോകപ്പ് ജേതാക്കളാക്കിയത് ക്രിസ്റ്റ്യാനോയുടെ നേത്രത്വത്തിലുള്ള ടീമായിരുന്നു. അതേ സമയം യൂറോകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരം നേടിയ റെനേറ്റോ സാഞ്ചസിനെ ടീമിൽ നിന്ന് ഒഴിവാക്കി. യൂറോ കപ്പിന്റെ കലാശക്കളിയിൽ ഫ്രാൻസിന് എതിരെ നിർണ്ണായക ഗോൾ നേടിയ എഡറിനേയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര ലീഗുകളിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ചത് മൂലമാണ് ഇരു താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് പരിശീലകൻ നൽകുന്ന വിശദീകരണം. 24 അംഗ ടീമിനെയാണ് പോർച്ചുഗൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 17 നാണ് കോൺഫെഡറേഷൻ കപ്പ് ആരംഭിക്കുന്നത്. റഷ്യയാണ് ടൂർണ്ണമെന്രിന് ആദിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് എ യിൽ മെക്സിക്കോ, ന്യൂസിലാൻഡ്, റഷ്യ എന്നീ ടീമുകൾക്കൊപ്പമാണ് പോർച്ചുഗൽ. ഗ്രൂപ്പ് ബി യിൽ ജർമ്മനി,കാമറൂൺ,ചിലി, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഉള്ളത്.

പോർച്ചുഗൽ ടീം ചുവടെ

ഗോൾകീപ്പർമാർ – ബൈറ്റോ, ജോസെ സാ, റൂയി പട്രീഷ്യോ

ഡിഫൻഡേഴ്സ് – ബ്രൂണോ ആൽവസ്, സെഡ്രിക്ക്, എലിസു, ജോസ് ഫോന്റെ, ലൂയിസ് നെറ്റോ, നെൽസൻ സെമേഡോ, പെപെ, റാഫേൽ ഗുറേറോ

മധ്യനിരക്കാർ – ആന്ദ്രേ സിൽവ, ആന്ദ്രേ ഗോമസ്, ഡാനിലോ പെരേര, ജാവോ മരിയോ, ജാവോ മൊട്ടീഞ്ഞോ, പിസ്സി, വില്യം കാർവാലോ

മുന്നേറ്റ നിരക്കാർ – ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണ്ണാഡോ സിൽവ , ജെൽസൺ മാർട്ടിൻസ്, നാനി, റിക്കാർഡോ ക്വറേസ്മോ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ