ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരത്തില്‍ യുവന്‍റസിന് ജയം

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച യുവന്‍റസ് നിലവില്‍ ലീഗിലെ ഒന്നാമാന്മാരാണ്.

ഇറ്റാലിയന്‍ ഒന്നാം ഡിവിഷന്‍ സീരിയ എയില്‍ യുവന്‍റസിന് വിജയം. സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുവന്‍റസ് ലാസിയോയെ തകര്‍ത്തത്.

വേനല്‍ക്കാല ട്രാന്‍സ്ഫറില്‍ 99.2 ദശലക്ഷം യൂറോയ്ക്കാണ് പോര്‍ച്ചുഗീസ് താരം ഇറ്റാലിയന്‍ ക്ലബ്ബിലെത്തുന്നത്. മീറലം പ്യാനിച്ചും മന്‍സൂക്കിച്ചുമാണ് യുവന്‍റസിന് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ഗോളൊന്നും നേടാനായിലെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് ക്രിസ്ത്യാനോ പുറത്തെടുത്തത്. ആദ്യ പകുതില്‍ ലാസിയോ പെനാല്‍റ്റി ബോക്സിനകത്ത് നിന്നും ഒരു ഷോട്ട് ഉതിര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എഴുപത്തി നാലാം മിനുട്ടില്‍ റൊണാള്‍ഡോ എടുത്ത ഷോട്ട് ലാസിയോ ഗോളി തടുക്കുകയായിരുന്നു.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച യുവന്‍റസ് നിലവില്‍ ലീഗിലെ ഒന്നാമാന്മാരാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo juventus serie a

Next Story
ഏഷ്യന്‍ ഗെയിംഗ്: ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം; മുഹമ്മദ് അനസ് ഫൈനലില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com