scorecardresearch

Cristiano Ronaldo JR: കളിച്ചത് 25 മിനിറ്റ്; തിളങ്ങി റൊണാൾഡോ ജൂനിയർ; ആഘോഷമാക്കി റോണോ

Cristiano Ronaldo Jr Portugal Debut: രണ്ടാം പകുതിയിൽ ജപ്പാനെതിരെ ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് പോർച്ചുഗൽ ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയതത്

Cristiano Ronaldo Jr Portugal Debut: രണ്ടാം പകുതിയിൽ ജപ്പാനെതിരെ ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് പോർച്ചുഗൽ ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയതത്

author-image
Sports Desk
New Update
Cristiano Ronaldo and Cristiano Ronaldo Son

Cristiano Ronaldo and Cristiano Ronaldo Son Photograph: (X)

Cristiano Ronaldo Jr: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ കുപ്പായത്തിൽ ആദ്യമായി കളിക്കാനിറങ്ങിയതിന്റെ കൗതുകത്തിലാണ് ആരാധകർ. എങ്ങനെയായിരുന്നു റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി ആദ്യ മത്സരം കളിച്ചത് എന്ന് തിരഞ്ഞ് ആരാധകർ സമൂഹമാധ്യമങ്ങളിലെത്തി. 

Advertisment

വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ ജപ്പാന് എതിരെയായിരുന്നു പോർച്ചുഗൽ അണ്ടർ 15 ടീമിന്റെ ആദ്യ മത്സരം. 4-1ന് ജപ്പാനെ പോർച്ചുഗൽ വീഴ്ത്തി. സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടാൻ റൊണാൾഡോ ജൂനിയറിനായില്ല. രണ്ടാം പകുതിയിൽ ജപ്പാനെതിരെ ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് പോർച്ചുഗൽ ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയതത്. ഇതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറും ഗ്രൗണ്ടിലേക്ക് എത്തി. 

25 മിനിറ്റ് ആണ് റൊണാൾഡോ ജൂനിയർ പോർച്ചുഗൽ കുപ്പായത്തിൽ കളിച്ചത്. മികച്ച മുന്നേറ്റങ്ങൾ റൊണാൾഡോ ജൂനിയറിൽ നിന്ന് വന്നതായാണ് റിപ്പോർട്ടുകൾ. പോർച്ചുഗൽ കുപ്പായത്തിലെ അരങ്ങേറ്റത്തിന് ശേഷം മകനെ അഭിനന്ദിച്ച് റൊണാൾഡോയും സമൂഹമാധ്യമങ്ങളിൽ എത്തി. 

Advertisment

"പോർച്ചുഗലിനായുള്ള നിന്റെ അരങ്ങേറ്റത്തിന് അഭിനന്ദനങ്ങൾ. നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു," റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അൽ നസറിലെ യൂത്ത് ടീമിൽ കളിച്ച് മികവ് കാണിച്ചതോടെയാണ് റൊണാൾഡോയുടെ മകന് പോർച്ചുഗൽ അണ്ടർ 15 ടീമിലേക്ക് വിളിയെത്തിയത്. സ്പെയ്ൻ ദേശിയ ടീമിന് വേണ്ടിയും കളിക്കാൻ റൊണാൾഡോ ജൂനിയറിന് സാധിക്കും. 

അൽ നസർ യൂത്ത് ടീമിനായി 2024ൽ 27 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ റൊണാൾഡോ ജൂനിയർ നേടിയതായാണ് റിപ്പോർട്ടുകൾ വന്നത്. തകർപ്പൻ ഫോമിലാണ് റൊണാൾഡോ ജൂനിയർ ഇപ്പോഴെന്നാണ് വിവരം.

പോർച്ചുഗലിന്റെ യൂത്ത് ടീമിൽ റൊണാൾഡോ ജൂനിയർ കളിച്ചതോടെ അച്ഛനും മകനും ഒരുമിച്ച് ദേശിയ ടീമിനായി കളിക്കുന്നത് വരും നാളുകളിൽ കാണാനാവുമോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. 40കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നിലവിൽ പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ 2026ലെ ഫിഫ ലോകകപ്പിൽ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Read More

Cristiano Ronaldo Portugal Al Nassr

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: