റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് വിജയത്തുടക്കം. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് തോൽപ്പിച്ചത്. മിറാലം ജാനിച്ചിന്റെ ഇരട്ടഗോളുകളാണ് യുവന്റസിന് ജയം സമ്മാനിച്ചത്. 45, 51മിനിറ്റുകളില്‍ കിട്ടിയ രണ്ട് പെനാല്‍റ്റിയും ജാനിച്ച് ലക്ഷ്യത്തിലെത്തി.

എന്നാല്‍ സൂപ്പര്‍താരം റൊണാള്‍ഡോ 29-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് തിരിച്ചടിയായി. വലന്‍സിയ താരം മുരിലോയുടെ മുടിയില്‍ പിടിച്ച് വലിച്ചതിനായിരുന്നു റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്.

ചുവപ്പ് കാര്‍ഡ് കിട്ടിയ ക്രിസ്റ്റ്യാനോ നിറകണ്ണുകളോടെയാണ് മൈതാനം വിട്ടത്. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യനായ ക്രിസ്റ്റ്യാനോക്ക് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചുവപ്പ് കാര്‍ഡ് കിട്ടുന്നത്. കരിയറില്‍ നാലു വര്‍ഷത്തിനിടെ താരം ചുവപ്പ് കാര്‍ഡ് കണ്ടിട്ടില്ല. ഇതോടെ ഒരു മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ പുറത്ത് ഇരിക്കേണ്ടിവരും.

ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തില്‍ യുവന്റസ് ടീം പതറിയെങ്കിലും വലന്‍സിയോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. മിരാലം ജാനിക്കാണ് ടീമിനായി ഇരട്ട ഗോള്‍ നേടിയത്. 45, 51 മിനിറ്റുകളില്‍ കിട്ടിയ പെനാല്‍റ്റികള്‍ ജാനിക് ഗോളാക്കി മാറ്റുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ റോമയ്ക്കെതിരെ മൂന്നു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് വിജയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ