scorecardresearch
Latest News

സൂപ്പർ താരത്തിന് ആരാധകന്‍റെ സ്നേഹ ചുംബനം; അസ്വസ്ഥനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

നെതർലൻഡ്സിനെതിരായ മൽസരത്തിനിടെയാണ് സംഭവം – വിഡിയോ

സൂപ്പർ താരത്തിന് ആരാധകന്‍റെ സ്നേഹ ചുംബനം; അസ്വസ്ഥനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജനീവ: ലോകമെമ്പാടും ഓട്ടേറെ ആരാധകരുളള താരമാണ് ക്രിസ്റ്റ്യാനോ​ റൊണാൾഡോ. താരത്തെ നേരിട്ട് കാണാനും ഒന്നിച്ചിരുന്ന് ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത ആരാധകർ കുറവായിരിക്കും. ആരാധകരുടെ പ്രിയം നഷ്ടമാകാതിരിക്കാൻ ഫുട്ബോൾ താരങ്ങളും പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ ജനീവയിൽ ഇന്നലെ നടന്ന മൽസരത്തിനിടെ ആരാധകൻ​ നൽകിയ ചുംബനം സൂപ്പർ താരത്തെ അസ്വസ്ഥനാക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

നെതർലൻഡ്സിനെതിരായ മൽസരത്തിനിടെയാണ് സംഭവം. 61-ാം മിനിറ്റിൽ പോർച്ചുഗൽ താരം കവാകോ കാൻസലേ ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോകുന്നതിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ മൈതാനത്തേക്ക് ഓടിയെത്തിയത്. ഓടിയെത്തിയ യുവാവ് താരത്തെ ചുംബിക്കുകയും സെൽഫി എടുക്കുകയും ചെയ്തു. എന്നാൽ ആരാധകന്റെ ഈ​ പ്രവർത്തി റൊണാൾഡോയ്ക്ക് രസിച്ചില്ല.

പിന്നാലെ രണ്ടു പേർകൂടി ക്രിസ്റ്റ്യാനോയെ അടുത്ത് കാണാൻ മൈതാനത്ത് ഓടിയെത്തി. ഇവർ രണ്ട് പേരും ക്രിസ്റ്റ്യാനോയെ ഒന്ന് തൊട്ടതിന് ശേഷം മടങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ മൈതാനത്ത് നിന്ന് മാറ്റിയത്.

റഷ്യൻ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മൽസരത്തിൽ പോർച്ചുഗൽ തോറ്റിരുന്നു. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ നെതർലൻഡ്സാണ് പോർച്ചുഗലിനെ വീഴ്ത്തിയത്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒത്തിണക്കത്തോടെ പന്ത് തട്ടിയ നെതർലൻഡ്സിനായി മെംഫിസ് ഡീപെ, റയാൻ ബാബേൽ, വാൻ ഡിക്​ എന്നിവരാണ് ഗോളുകൾ നേടിയത്.

തുടർച്ചയായി ഒമ്പത് മൽസരങ്ങളിൽ ഗോളടിച്ച് കൂട്ടിയിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലെ വലകുലുക്കാനായിരുന്നില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cristiano ronaldo get kiss from pitch invading portugal fan