ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം കിരീടം നേടി. ഇന്നലെ നടന്ന ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രീമിയോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനു വേണ്ടി ഗോള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് കിരീടം നേടിയ ബാഴ്‌സയുടെ റെക്കോര്‍ഡിനൊപ്പം റയല്‍ മാഡ്രിഡ് എത്തി.

സെമിയില്‍ അല്‍ ജസീറയെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മെക്‌സിക്കന്‍ ക്ലബ്ബായ സിഎഫ് പചുക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുടെ ഫൈനല്‍ പ്രവേശനം. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരത്തിലും വിജയം സ്വന്തമാക്കിയാണ് റയലിന്റെ വരവ്. ഗ്രമിയോയും അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരവും വിജയിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ എന്നീ സൂപ്പർ താരങ്ങളുടെ മികവിലാണ് റയൽ ഫൈനലിലേക്ക് എത്തിയത്. സ്പാനിഷ് ലീഗിൽ ഫോമിലേക്ക് തിരിച്ചെത്തിയ റയല്‍ മത്സരത്തിലും ആധിപത്യം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ