scorecardresearch
Latest News

35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

ഇറ്റാലിയന്‍ ലീഗില്‍ 32 മത്സരങ്ങളില്‍ 28 ഗോളുമായി ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താരം

Cristiano Ronaldo, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, Cristiano Ronaldo Goal, Cristiano Ronaldo Record, Cristiano Ronaldo skills, Cristiano Ronaldo for Juventus, Juventus, Real Madrid, Manchester United, Cristiano Ronaldo free kick, Cristiano Ronaldo video, Cristiano Ronaldo top goals, Cristiano Ronaldo hattrick, Cristiano Ronaldo news, Cristiano Ronaldo updates, Cristiano Ronaldo moves, Cristiano Ronaldo transfer, ie malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

ടുറിന്‍: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോളടിക്കാതെ അവസാനിക്കുന്ന സിരീ എ മത്സരങ്ങള്‍ കുറവാണ്. ടീമിന്റെ രക്ഷകനായും എതിരാളികള്‍ക്ക് വില്ലനായും രണ്ട് പതിറ്റാണ്ടോളമായി പോര്‍ച്ചുഗല്‍ താരം കളം വാഴുകയാണ്. തന്റെ 35-ാം വയസില്‍ ചരിത്രത്തിന്റെ പുസ്തക താളിലേക്ക് പേരെഴുതി ചേര്‍ത്തിരിക്കുന്നു റൊണാള്‍ഡൊ. സസൗളോയ്ക്കെതിരായ മത്സരത്തിലാണ് താരം പുതിയ റെക്കോര്‍ഡ് നേടിയത്.

മൂന്ന് രാജ്യങ്ങളില്‍, മൂന്ന് ക്ലബ്ബുകള്‍ക്കായി 100 ഗോള്‍ നേടുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനൊ. ഫുട്ബോളില്‍ തന്നെ അപൂര്‍വ്വമായ ഒന്ന്. 131 മത്സരങ്ങളില്‍ നിന്ന് യുവന്റസിനായി ഗോളില്‍ സെഞ്ചുറി നേടിയതോടെയാണ് താരം പുതിയ ചരിത്രം കുറിച്ചത്. യുവന്റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോള്‍ എന്ന നേട്ടവും 35 കാരന്‍ സ്വന്തമാക്കി. 45-ാം മിനുറ്റിലാണ് റൊണാള്‍ഡോയുടെ ഇടം കാല്‍ ഷോട്ട് ഗോള്‍വല ഭേദിച്ചത്.

Also Read: അയാക്സ് നേടിയ ലീഗ് കിരീടം ഇനി ആരാധകരുടെ കൈയ്യിലെ ‘നക്ഷത്രങ്ങള്‍’

സ്പോര്‍ട്ടിങ് സിപി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായാണ് പൊര്‍ച്ചുഗല്‍ താരം ഇതുവരെ കളിച്ചത്. യുണൈറ്റഡിനായി 118 ഗോളുകള്‍ നേടിയപ്പോള്‍, റയലിന് വേണ്ടി 450 തവണ ലക്ഷ്യം കണ്ടു. സിരീ എയിലും താരം ഗോള്‍ വേട്ട തുടരുകയാണ്. 32 മത്സരങ്ങളില്‍ 28 ഗോളുമായി ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താരം.

അതേസമയം, സസൗളോയെ 3-1ന് തോല്‍പ്പിച്ചെങ്കിലും ലീഗില്‍ ആദ്യ നാലിലേയ്ക്ക് കടക്കാന്‍ യുവന്റസിനായില്ല. റൊണാള്‍ഡോയ്ക്ക് പുറമെ അഡ്രിയാന്‍ റാബിയോട്ട്, പൗലോ ഡിബാല എന്നിവരാണ് സ്കോര്‍ ചെയ്തത്. 36 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി യുവെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടണമെങ്കില്‍ ആദ്യ നാലില്‍ സാന്നിധ്യം അറിയിക്കണം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cristiano ronaldo creates history at the age of 35