പോര്‍ച്ചുഗലിന്റെ ലോകകപ്പ് യാത്ര നിരാശയില്‍ അവസാനിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്കി ഫ്രാന്‍സിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്‍ പ്രതിരോധ താരം പാട്രിസ് എവ്ര.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പോര്‍ച്ചുഗലിനൊപ്പം ലോകകപ്പ് നേടുക എന്ന തന്റെ സ്വപ്നം അവസാനിച്ചതായി പറഞ്ഞിരുന്നു, ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് 1-0ന് പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കണ്ണീരോടെയാണ് റൊണാള്‍ഡോ കളം വിട്ടത്. ‘എനിക്കറിയില്ല റൊണാള്‍ഡോ അടുത്തതായി എന്ത് ചെയ്യുംമെന്ന് ? താന്‍ ലോകകപ്പില്‍ നിന്ന് വിരമിക്കുമെന്ന് മെസ്സി പറയുന്നു, പക്ഷേ റൊണാള്‍ഡോ വിരമിക്കുമോ എന്ന് എനിക്കറിയില്ല, ”പാട്രിസ് സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
അതൊരു തോന്നലായിരിക്കണം, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ദേശീയ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരിക്കുമ്പോള്‍, കളിക്കാനും ഫിറ്റായിരിക്കാനും തന്റെ രാജ്യത്തിനൊപ്പം ലോകകപ്പ് നേടാനുമാണ് ക്രിസ്റ്റ്യാനോ ആഗ്രഹിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്തായതിന് ശേഷം താന്‍ റൊണാള്‍ഡോയുമായി സംസാരിച്ചിട്ടുണ്ടെന്നും പാട്രിസ് എവ്ര വെളിപ്പെടുത്തി. ലോകകപ്പ് നേടുക എന്നത് റൊണാള്‍ഡോയുടെ സ്വപ്നമായിരുന്നു, ഇപ്പോള്‍ ആ സ്വപ്നം ഇല്ല. ഈ ഘട്ടത്തില്‍ അദ്ദേഹം വിരമിക്കുകയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. പാട്രിസ് എവ്ര പറഞ്ഞു.
‘ക്രിസ്റ്റ്യാനോ വിരമിക്കുമോ എന്ന് എനിക്കറിയില്ല, എന്നാല്‍ കരിയറിന്റെ അവസാനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ‘ശരി, ഇത് നിര്‍ത്താന്‍ സമയമായി’ എന്നാണ് ഞാന്‍ കരുതുക. പ്രത്യേകിച്ചും, ദേശീയ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരിക്കുമ്പോള്‍.പോര്‍ച്ചുഗലിനായാണ് ക്രിസ്റ്റ്യാനോ കളിക്കാനും ഫിറ്റായിരിക്കാനും ആഗ്രഹിച്ചത്. തന്റെ രാജ്യത്തിനൊപ്പം ലോകകപ്പ് നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം, ഇപ്പോള്‍ ആ സ്വപ്നം ഇല്ലാതായി. ഇനി ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല’. പാട്രിസ് എവ്ര പറഞ്ഞു.