/indian-express-malayalam/media/media_files/Yaa40TCq9GvObjT37nuR.jpg)
Cristiano Ronaldo (File Photo)
Cristiano Ronaldo: ഫിഫ ക്ലബ് ലോകകപ്പ് അടുത്ത് വരുമ്പോൾ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെ ചൂണ്ടിയാണ് അഭ്യൂഹങ്ങൾ ശക്തമാവുന്നത്. റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ തിരിച്ചെത്താൻ സാധ്യത തെളിയുന്നു, ഇന്റർ മയാമിയിലേക്ക് എത്തി മെസിയും റൊണാൾഡോയും ഒരുമിച്ച് കളിച്ചേക്കും എന്നെല്ലാം പറഞ്ഞ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്.
അൽ നസറിൽ റൊണാൾഡോയുടെ കരാർ ഈ സമ്മറിൽ അവസാനിക്കും. അൽ നസറിൽ തുടരേണ്ടതില്ല എന്ന നിലപാടിലാണ് റൊണാൾഡോ എന്ന് സ്കൈ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ട് റൊണാൾഡോയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ, അൽ ഹിലാൽ, റയൽ മാഡ്രിഡ് ടീമുകൾ ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.
യുഎസ് വേദിയായ ക്ലബ് ലോകകപ്പിന് മുൻപ് ഒരു ട്രാൻസ്ഫർ വിൻഡോ തുറക്കുന്നുണ്ട്. ഇതിലൂടെ ക്ലബ് ലോകകപ്പ് കളിക്കാൻ വേണ്ടി മാത്രമായി കളിക്കാരെ ക്ലബുകൾക്ക് സ്വന്തമാക്കാം. രണ്ട് കളിക്കാരെയാണ് ഈ വിധം ഒരു ടീമിന് ട്രാൻസ്ഫർ വിൻഡോയിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നത്.
ക്ലബ് ലോകകപ്പിനായി പ്രത്യേക ട്രാൻസ്ഫർ വിൻഡോ
ജൂൺ ഒന്ന് മുതൽ ജൂൺ 10 വരെയാണ് ക്ലബ് ലോകകപ്പിന് മുൻപായി ട്രാൻസ്ഫർ വിൻഡോ തുറക്കുക. ജൂൺ 15ന് ആണ് ക്ലബ് ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ 30ന് ആണ് അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കുന്നത്. ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ട് ഒരു മാസത്തേക്കായി അൽ നസറിൽ നിന്ന് റൊണാൾഡോയെ മറ്റ് ക്ലബുകൾക്ക് സ്വന്തമാക്കാൻ അവസരം തെളിയുന്നു.
റയൽ മാഡ്രിഡിനൊപ്പം മൂന്ന് വട്ടം റൊണാൾഡോ ക്ലബ് ലോകകപ്പ് ജയിച്ചിട്ടുണ്ട്. റൊണാൾഡോയെ അൽ നസറിൽ നിന്ന് ഒരു മാസത്തേക്ക് ക്ലബിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തമാണ്.
Read More
- നൂറ്റാണ്ടിലെ സേവ്; മൂന്ന് മാസം ഇൻസോമ്നിയ ബാധിച്ചിരുന്നു; എമിയുടെ വെളിപ്പെടുത്തൽ
- മെസിക്ക് ഒപ്പം റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? വഴി തുറക്കുന്നത് ക്ലബ് ലോകകപ്പ്
- Lionel Messi: "ഞങ്ങൾ സംസാരിക്കുക ഫുട്ബോളിലൂടെയാണ്"; മാസ് മറുപടിയുമായി മെസി
- Argentina Football: മെസിയും അർജന്റീനയും കേരളത്തിലേക്ക്; സ്ഥിരീകരിച്ച് സ്പോൺസർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us