പോര്‍ച്ചുഗലിലെ മദൈര വിമാനത്താവളത്തില്‍ ലോകശ്രദ്ധ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു. ഇമാനുവേല്‍ സാന്റോസ് എന്ന ശില്പി ഉണ്ടാക്കിയ പ്രതിമയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം വ്യാപകമായ രീതിയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. 2017ല്‍ റൊണാള്‍ഡോയെ ആദരിക്കാനായി വിമാനത്താവളത്തിന്റെ പേര് മാറ്റിയപ്പോഴായിരുന്നു പ്രതിമ സ്ഥാപിച്ചത്.
പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ വാ പൊളിക്കുകയായിരുന്നു. പ്രതിമ കാണാന്‍ റൊണാള്‍ഡോയെ പോലെ ഇല്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. വ്യാപകമായ രീതിയിലുളള വിമര്‍ശനം ഉയര്‍ന്നതോടെ റൊണാള്‍ഡോയുടെ കുടുംബത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തതെന്ന് മദൈര ദ്വീപ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
I honestly cannot get over how much Ronaldo's statue looks like Niall Quinn pic.twitter.com/C84G7CAWIi
— Sway (@Swayam_93) March 29, 2017
You vs. the guy she told you not to worry about#RonaldoBust pic.twitter.com/ZTuyH2Y666
— Franklin (@FranklinGGMU) March 30, 2017
I don't know what you're talking about guys, I think the Ronaldo statue looks pretty good pic.twitter.com/JIUwQBuqUY
— keewa (@keewa) March 29, 2017
പഴയ പ്രതിമയെ കാണാന്‍ ഫോര്‍മുല 1 താരം ഡേവിഡ് കോള്ഡ്ഡ്ഹാര്ഡിനെ പോലെ ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയില്‍ സംസാരം. ഇരുണ്ട നിറത്തില്‍ രൂപകല്പന ചെയ്ത പ്രതിമയ്ക്കെതിരെ പ്രശസ്തരടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.
Ronaldo's brother Hugo Aveiro confirms the bust at Madeira Airport was replaced after family request. The original sculptor Emanuel Santos wasn't even notified about the switch. "If he was taken by surprise, it's not my problem", Hugo said pic.twitter.com/xZRmcUIdWx
— Marcus Alves (@alves_marcus) June 18, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ