ഒന്നും കാണാന്‍ അദ്ദേഹം കാത്തുനിന്നില്ല; അച്ഛന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി ക്രിസ്റ്റ്യാനോ

പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിടെയാണ് ഈ വീഡിയോ റൊണാള്‍ഡോ ആദ്യമായി കാണുന്നത്

Cristiano Ronaldo, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, portugal legend football, പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം, iemalayalam, ഐഇ മലയാളം

അഭിമുഖത്തിനിടെ തന്റെ പിതാവിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ മകനെ കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ജോസ് ഡിനിസ് അവീറോ പറയുന്നതിന്റെ ദൃശ്യങ്ങളാണ് റൊണാള്‍ഡോയെ കണ്ണീരണിയിച്ചത്. പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിടെയാണ് ഈ വീഡിയോ റൊണാള്‍ഡോ ആദ്യമായി കാണുന്നത്.

വാതില്‍പ്പടികളില്‍ നിന്നു കൊണ്ട് അവീറോ റൊണാള്‍ഡോയെ കുറഇച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഹ്രസ്വ വീഡിയോ ക്ലിപ്പില്‍ ഉള്ളത്.

കരഞ്ഞുകൊണ്ട് റൊണാള്‍ഡോയുടെ വാക്കുകള്‍: ‘ഞാന്‍ ഒരിക്കലും വീഡിയോ കണ്ടിട്ടില്ല, ആ വീഡിയോ ഞാന്‍ കണ്ടിട്ടില്ല. അവിശ്വസനീയമാണ്.’ എന്താണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയതെന്ന് മോര്‍ഗന്‍ ചോദിച്ചപ്പോള്‍ റൊണാള്‍ഡോ മറുപടി പറഞ്ഞു: ‘ഒന്നാം സ്ഥാനക്കാരനാകുന്നത് കാണാന്‍ അദ്ദേഹമില്ല. എനിക്ക് അവാര്‍ഡുകള്‍ ലഭിക്കുന്നത് അദ്ദേഹം കാണുന്നില്ല.’

‘നിങ്ങള്‍ എത്ര വലിയവനായി എന്ന് അദ്ദേഹം ഒരിക്കലും കണ്ടില്ല,’ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരിക്കലും കണ്ടില്ല,’ റൊണാള്‍ഡോ പറഞ്ഞു. ‘എന്റെ കുടുംബം കണ്ടു, എന്റെ അമ്മ, എന്റെ സഹോദരന്മാര്‍, എന്റെ മൂത്ത മകന്‍ പോലും കണ്ടു. പക്ഷെ എന്റെ അച്ഛന്‍, അദ്ദേഹം ഒന്നും കണ്ടില്ല… അതായിരുന്നു.. അദ്ദേഹം ചെറുപ്പത്തില്‍ മരിച്ചു.’

2005ൽ മാഞ്ചസ്റ്റർ യുണൈറ്റഡും വിയാറിയലും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിനിടയിലായിരുന്നു റൊണാൾഡോയുടെ പിതാവ് ജോസ് ഡിനിസ് അവീറോയുടെ മരണം. അന്ന് മാഞ്ചസ്റ്ററിന്റെ ഒന്നാം നമ്പർ താരമായ റൊണാൾഡോയെ, പിതാവിനൊപ്പം ലണ്ടനിലെ ആശുപത്രിയിൽ സമയം ചെലവിടുന്നതിനായി മത്സത്തിൽ നിന്നും വിട്ടുനിൽക്കാൻ മാഞ്ചസ്റ്ററിന്റെ കോച്ച് ഫെർഗുസൻ അനുവദിക്കുകയും ചെയ്തിരുന്നു.

ഓൾഡ് ട്രാഫോർഡിലെ ഫെർഗൂസന്റെ മാർഗനിർദേശപ്രകാരം, റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഉയർന്നു, 2007-09 നും 2008 ചാമ്പ്യൻസ് ലീഗിനും ഇടയിൽ തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിച്ചു.

നിലവിൽ സെറി എ സൈഡ് യുവന്റസിനായി കളിക്കുന്ന റൊണാൾഡോ, എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. കൂടാതെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകൾ നേടുന്ന ഒരു യൂറോപ്യൻ കളിക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. ആറ് ലീഗ് കിരീടങ്ങൾ, അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗുകൾ, ഒരു യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഒരു യുവേഫ നേഷൻസ് ലീഗ് എന്നിവയുൾപ്പെടെ 29 ട്രോഫികൾ അദ്ദേഹം നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo breaks down in tears during emotional interview

Next Story
‘എപ്പോള്‍ വേണമെങ്കിലും ഒരു വിളി വരും, റെഡിയായി ഇരിക്കുകയാണ്’; പ്രതീക്ഷയോടെ സഞ്ജു സാംസണ്‍sanju samson,സഞ്ജു സാംസണ്‍, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india,ടീം ഇന്ത്യ, india vs bangladesh, sanju india, sanju in indian team, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express