/indian-express-malayalam/media/media_files/2F4E9VdaiTJqadqHKH4E.jpg)
ഫൊട്ടോ: X/ Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 39ാം ജന്മദിനമാണ് ഇന്ന്. പോർച്ചുഗീസ് ഇതിഹാസം അങ്ങ് സൗദി അറേബ്യയിലാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കുകയെങ്കിലും ഇങ്ങ് കൊച്ചു കേരളത്തിലും ഇതിഹാസ താരത്തിന്റെ ജന്മദിനാഘോഷങ്ങൾക്ക് കെങ്കേമമായി റൊണാൾഡോയുടെ കട്ട ഫാൻസ് ആഘോഷിക്കുന്നുണ്ട്.
ഇതിന് മുന്നോടിയായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു നിര തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് റൊണാൾഡോ ഫാൻസ് വെൽഫെയർ അസോസിയേഷൻ. കേരളത്തിലെ മലയാളി ആരാധകരുടെ നേതൃത്വത്തിൽ റൊണാൾഡോയുടെ ജന്മദിനം കളറാക്കുമെന്ന് ഫാൻസ് സോഷ്യൽ മീഡിയയിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അന്നദാനം, നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, അഗതികളായ ഒരു കുടുംബത്തിനായി വീട് നിർമ്മാണം എന്നിവയ്ക്ക് പുറമെ വിപുലമായ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട് റൊണാൾഡോ ഫാൻസ് വെൽഫെയർ അസോസിയേഷൻ (RFWA). കമന്റേറ്ററായ ഷൈജു ദാമോദരൻ, ബിഗ് ബോസ് താരം ഷിയാസ് കരീം തുടങ്ങിയവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ അസോസിയേഷൻ പ്രവർത്തിക്കുന്നത്.
"കരുതിവെക്കാൻ സാമ്പത്തികമില്ലാതെ കാത്തുവെച്ച സ്വപ്നങ്ങൾക്ക് ചിറകേകാൻ വിജ്ഞാന പടികളേറുന്ന കുരുന്നുകൾക്ക് താങ്ങാവാൻ RFWA.സഹജീവികൾക്ക് മേൽ നന്മയുടെ കരസ്പർശം നൽകിയും, കാൽപന്തിന്റെ ലോകമടക്കിഭരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനം കേരളത്തിലെ കുരുന്നുകളുടെ സ്വപ്നസാക്ഷാൽ കാരത്തിലേക്കുള്ള ആദ്യ പടിയാവട്ടെ," ഫാൻസ് ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.
ഫെബ്രുവരി 5ന് റൊണാൾഡോയുടെ പിറന്നാൾ ദിവസം RFWAയ്ക്ക് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അന്നദാനം നടത്തി. "വിശപ്പിന് വിലയിട്ട് ദിവസം തള്ളി നീക്കുന്ന മനുഷ്യർക്ക് വേണ്ടി അന്നദാനം ചെയ്തു കൊണ്ട് ഇല്ലായ്മയിൽ നിന്ന് ഇന്ന് ഇല്ലാത്തതെന്ത് എന്ന ചോദ്യത്തിലെത്തി നിൽക്കുന്നവന്റെ പിറന്നാളിനെ പ്രചോദനം കൊണ്ട് വരവേൽക്കുന്നു. രാജാവിൻ്റെ പിറന്നാൾ രാജകീയമായി തന്നെ," അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us