സ്പാനിഷ് സൂപ്പർ കപ്പ് മത്സരത്തിനിടെ റഫറിക്ക് എതിരെ മോശമായി പെരുമാറിയതിന് ക്രിസ്റ്റ്യാനോ​ റൊണാൾഡോയ്ക്ക് 5 മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തത്. നിയമ പ്രകാരം 12 മത്സരങ്ങളിലാണ് റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് മത്സരമാക്കി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്ക് കുറക്കുകയായിരുന്നു.

കൂടാതെ 3850 യൂറോ റൊണാള്‍ഡോ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് പിഴയായി നല്‍കണം, റയലാകട്ടെ 1750 യൂറോയും പിഴയടക്കണം. എന്നാൽ റൊണാൾഡോയ്ക്ക് എതിരായ അച്ചടക്ക നടപടിക്ക് എതിരെ അപ്പീൽ നൽകുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞു.

ബാഴ്സക്കെതിരായ മത്സരത്തില്‍ എണ്‍പതാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് കളിക്കളത്തില്‍ നിയന്ത്രണം വിട്ടത്. ഉടന്‍ തന്നെ താരം ചുവപ്പ് കാര്‍ഡ് കാട്ടിയ റഫറിയെ തള്ളി മാറ്റുകയായിരുന്നു. ഇതാണ് താരത്തിന് നീണ്ട മത്സരങ്ങളില്‍ വിലക്കിന് കാരണമാകുക.
ബാഴ്സിലോണയ്ക്ക് എതിരെ നടന്ന മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് ക്രിസ്റ്റ്യാനോ പുറത്തായത്.

80 മിനുറ്റിൽ ബാഴ്സയ്ക്ക് എതിരെ ഗോൾ നേടിയപ്പോൾ ജഴ്സി ഊരി എറിഞ്ഞതിനായിരുന്നു റൊണാൾഡോയ്ക്ക് ആദ്യം മഞ്ഞകാർഡ് ലഭിച്ചത്. തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയൽ നീക്കത്തിനൊടുവിൽ പെനാൾട്ടി ബോക്സിൽ വീണ റൊണാൾഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാർഡും നൽകി മാർച്ചിംഗ് ഓർഡർ കൊടുക്കുകയായിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം വിവാദമായിരുന്നു. സാമുവൽ ഉംറ്റിറ്റിയുടെ ദേഹത്ത് തട്ടിയാണ് റൊണാൾഡോ വീണത് എന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു.

ചുവപ്പ് കിട്ടിയപ്പോൾ റഫറിക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതിഷേധം സംഭവത്തെ കൂടുതൽ വിവാദമാക്കിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ