Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ക്രിസ്റ്റ്യാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന്

സെർബിയയുമായി നടന്ന ക്വാളിഫയർ മത്സരത്തിൽ വിജയ ഗോൾ നിഷേധിച്ച ശേഷം ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡാണ് ചൊവ്വാഴ്ച ലേലത്തിന് വച്ചത്.

Cristiano Ronaldo, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ,Cristiano Ronaldo goal,ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോള്‍, Cristiano ronaldo goal video, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോള്‍ വിഡിയോ, cristiano ronaldo news, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ വാര്‍ത്തകള്‍, cristiano ronaldo malayalam news, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ മലയാളം വാര്‍ത്തകള്‍, portugal vs serbia, പോര്‍ച്ചുഗല്‍-സെര്‍ബിയ, uefa, യുവേഫ, sports, sports news, കായിക വാര്‍ത്തകള്‍, football, football news, malayalam football news, ഫുട്ബോള്‍ വാര്‍ത്തകള്‍, indian express malayalam, IE Malayalam. ഐഇ മലയാളം

പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശനിയാഴ്ച നടന്ന വേൾഡ് കപ്പ് ക്വാളിഫയർ മത്സരത്തിന് ശേഷം എറിഞ്ഞു കളഞ്ഞ ആം ബാൻഡ് സെർബിയയിൽ ലേലത്തിന് വച്ചു. സെർബിയയുമായി നടന്ന ക്വാളിഫയർ മത്സരത്തിൽ വിജയ ഗോൾ നിഷേധിച്ച ശേഷം ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡാണ് ചൊവ്വാഴ്ച ലേലത്തിന് വെച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ സെർബിയൻ ഗോൾ കീപ്പർക്ക് മുകളിലൂടെ ഗോൾ പോസ്റ്റിലേക്ക് പായിച്ച പന്ത് ഗോൾ ലൈൻ പിന്നിട്ടെങ്കിലും എതിർ ടീം ഡിഫൻഡർ തട്ടി കളയുകയായിരുന്നു. ഇത് ഗോളായി റഫറിമാർ അംഗീകരിക്കാതിരുന്നതാണ് റൊണാൾഡോയെ ക്ഷുഭിതനാക്കിയത്.

Read Also: റൊണാള്‍ഡോയുടെ ഗോള്‍ നിഷേധിച്ച സംഭവം ഒഴിവാക്കാമായിരുന്നു: യുവേഫ

ഗോൾ നിഷേധിച്ച ശേഷം ക്ഷുഭിതനായി തന്റെ ക്യാപ്റ്റൻ ആം ബാൻഡ് വലിച്ചെറിഞ്ഞ് റൊണാൾഡോ അവസാന വിസിലിനു മുൻപ് മൈതാനം വിട്ടിരുന്നു. മത്സരം സമാപിച്ച ശേഷം സ്റ്റേഡിയത്തെ തൊഴിലാളികളാണ് ആം ബാൻഡ് മൈതാനത്തു നിന്നും എടുത്തത്.

സ്‌പൈനൽ മാസ്ക്കുലാർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കായി സെർബിയയിലെ ഒരു ചാരിറ്റി സംഘമാണ് ആം ബാൻഡ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സി അക്ഷരം പതിപ്പിച്ച ആം ബാൻഡ് ലേലം മൂന്ന് ദിവസം ഓൺലൈനായാണ് നടക്കുക.

റൊണാൾഡോയുടെ പ്രവർത്തിയെ നിരവധിപേർ വിമർശിച്ചിരുന്നു. ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തിൽ ടീമുകൾക്ക് മത്സരത്തിന് മുൻപേ തീരുമാനം എടുക്കാം, അത് ചെയ്യ്തിരുന്നെങ്കിൽ ഈ നടക്കിയ രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നായിരുന്നു വിഷയത്തിൽ യുവേഫയുടെ നിലപാട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo armband auction

Next Story
ഐപിഎല്ലിൽ പുതിയ മാറ്റങ്ങളുമായി ബിസിസിഐ; ഇനി 20 ഓവർ 90 മിനിറ്റിൽ തീർക്കണംipl 2021, ഐപിഎൽ 2021, bcci, ബിസിസിഐ, ipl teams, ഐപിഎൽ ടീം, ipl rules, ഐപിഎൽ നിയമം, ipl dates, ഐപിഎൽ തിയതി, ipl schedule, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com