/indian-express-malayalam/media/media_files/2025/05/28/2bAfUf2vHfnpsL2eyTq5.jpg)
Cristiano Ronaldo Transfer Chances Photograph: (Cristiano Ronaldo, Instagram)
Cristiano Ronaldo Saudi Pro League: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങി പോയി ഓൾഡ് ട്രഫോർഡിൽ കളിച്ച് വിരമിക്കൽ പ്രഖ്യാപിക്കാനാണ് റൊണാൾഡോ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2027 വരെയാണ് അൽ നസറുമായി റൊണാൾഡോയ്ക്ക് കരാറുള്ളത്.
അൽ നസറിന്റെ കഴിഞ്ഞ മത്സരത്തിൽ നിന്നും ഇതിന് ശേഷം വന്ന പരിശീലന സെഷനിൽ നിന്നും റൊണാൾഡോ വിട്ടുനിന്നിരുന്നു. ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസർ വിടാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.
സൗദി പ്രോ ലീഗിലെ ക്ലബുകളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അൽ നസറിനോട് പക്ഷപാതം കാണിക്കുന്നതായി റൊണാൾഡോ പരാതിപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പിഐഎഫിന്റെ ഈ നിലപാടിനെ തുടർന്ന് പുതിയ താരങ്ങളെ ക്ലബിന് സ്വന്തമാക്കാനാവുന്നില്ലെന്നാണ് റൊണാൾഡോ ആരോപിക്കുന്നത്.
Also Read: വിക്കറ്റ് കീപ്പറല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; ഗ്ലൗസ് ആരാധകന് നൽകി സഞ്ജു സാംസൺ
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാരൻ മാത്രമാണെന്നും ലീഗിന്റെ നടത്തിപ്പിൽ കൈകടത്തേണ്ടതില്ലെന്നുമുള്ള പ്രതികരണം സൗദി പ്രോ ലീഗ് അധികൃതരിൽ നിന്ന് വന്നു. ഇത് രണ്ട് കൂട്ടരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ ഇടയാക്കി. ബെൻസെമ അൽ ഇത്തിഹാദ് വിട്ട് അൽ ഹിലാലിലേക്ക് ചേക്കേറിയതും റൊണാൾഡോയെ അസ്വസ്ഥനാക്കിയതായാണ് സൂചന.
റയൽ മാഡ്രിഡിൽ നിന്ന് 2023ൽ ആണ് ബെൻസെമ അൽ ഇത്തിഹാദിലേക്ക് എത്തിയത്. സൗദി പ്രോ ലീഗ് കിരീടം ചൂടിയ ബെൻസെമ 83 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളാണ് സ്കോർ ചെയ്തത്. അൽ ഇത്തിഹാദുമായുള്ള കരാർ വ്യവസ്ഥകൾ പാലിക്കാതെ വന്നതോടെയാണ് ബെൻസെമ അൽ ഹിലാലിലേക്ക് മാറിയത്.
Also Read: 'നാലഞ്ച് ദിവസത്തിൽ വിരമിക്കൽ പിൻവലിക്കുന്നവരാണ്'; പാക്കിസ്ഥാൻ മലക്കം മറിയുമെന്ന് ഗാവസ്കർ
18 മാസത്തെ കരാറിൽ ബെൻസെമ അൽ ഹിലാലിനൊപ്പം ചേർന്നതോടെ അൽ ഹിലാലിന്റെ ശക്തി വർധിച്ചതായും ബെൻസെമയുടെ ട്രാൻസ്ഫർ നീതികരിക്കാനാവാത്തതാണെന്നും റൊണാൾഡോ നിലപാടെടുത്തതായാണ് വിവരം. ഇതേ തുടർന്നാണ് അൽ നസറിന്റെ കഴിഞ്ഞ മത്സരം റൊണാൾഡോ കളിക്കാതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
Read More: Sanju Samson T20: 'ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ'; സഞ്ജുവിനേറ്റ തിരിച്ചടിയിൽ വൈകാരികമായി പ്രതികരിച്ച് ചാരുലത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us