Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

സംഭവം പുറത്ത് പറയാതിരിക്കാൻ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകർ 3.75 ലക്ഷം ഡോളർ നൽകിയെന്നും യുവതി

ലോക ഫുട്ബോളിലെ അതികായന്മാരിൽ ഒരാളായ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി. ജർമ്മൻ മാധ്യമമാണ് അമേരിക്കൻ യുവതിയുടെ പരാതിയെ കുറിച്ച് വാർത്ത പുറത്തുവിട്ടത്. വാർത്ത സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ജർമ്മൻ മാധ്യമം ഡെർ സ്‌പീഗലിനെതിരെ റോണോയുടെ അഭിഭാഷകർ നോട്ടീസ് അയച്ചു.

2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നാണ് 34 കാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. പല തവണ എതിർക്കുകയും വിലക്കുകയും ചെയ്തിട്ടും റൊണാൾഡോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് മയോർഗയുടെ പരാതി.

എന്നാൽ ഉഭയസമ്മത പ്രകാരം നടന്നതാണ് ഇതെന്നാണ് റോണോയുടെ അഭിഭാഷകർ വ്യക്തമാക്കിയത്.  എന്നാൽ യുവതിക്ക് പണം നൽകി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തോട് റോണോയുടെ ഏജന്റ് ഗെസ്റ്റിഫുട്ട് പ്രതികരിച്ചില്ല. ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് യുവതിക്ക് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും ജര്‍മന്‍ മാഗസിന്‍ പറയുന്നു.

2009 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ടതിന് ശേഷമാണ് പീഡനം നടന്നത്. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cristiano ronaldo accused of rape lawyers issue denial

Next Story
മൈതാനത്ത് പറന്ന് ജഡേജ ; ലോകം ഞെട്ടിയ സ്റ്റംബിങിൽ മിഥുൻ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com