scorecardresearch

Latest News

ഭരണമാറ്റം ബാധിച്ചേക്കില്ല, പരീശീലന ക്യാമ്പ് വൈകാതെ നടത്തും; അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ്

കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പാരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താൻ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറഞ്ഞു

afghanistan cricket, afghanistan cricket taliban, afghanistan taliban, afghanistan news, rashid khan, nabi, cricket news, ie malayalam

കാബൂൾ: രാജ്യത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് മേൽ ഒരു ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും തങ്ങളെ മാനിക്കുന്നുണ്ടെന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്റെ പിന്നാലെയാണ് ബോർഡിന്റെ പ്രതികരണം.

കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പാരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താൻ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറഞ്ഞു.

“ഞങ്ങൾ അവിടെ (ശ്രീലങ്ക) പോകുന്നുണ്ട് പാക്കിസ്ഥാനിൽ ഒരു പരമ്പരയും കളിക്കുന്നുണ്ട്.. മൊത്തത്തിലുള്ള സാഹചര്യം നല്ലതാണ് (അഫ്ഗാനിസ്ഥാനിൽ). ഭരണമാറ്റത്തിന് രണ്ട് ദിവസം ആവശ്യമായി വന്നിരുന്നു, ആ സമയത്ത് ആളുകൾ പരിഭ്രാന്തിയിലായിരുന്നു, പക്ഷേ ഇപ്പോൾ സാധാരണ രീതിയിൽ ഗതാഗതവും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മിക്കവാറും എല്ലാ ഓഫീസുകളും നാളെ മുതൽ തുറക്കുമായിരിക്കും,”ഷിൻവാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. “ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് അവിടെ നിന്നും പിന്തുണയുണ്ട്, ഷെഡ്യൂൾ അനുസരിച്ച് ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നടക്കും,”

അഫ്ഗാനിസ്ഥാന്റെ പ്രധാന കളിക്കാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും രാജ്യത്ത് ഇല്ല. റഷീദ് ഖാൻ ഇംഗ്ലണ്ടിൽ മത്സരത്തിലാണ്, എന്നാൽ അദ്ദേഹത്തിന്റെ കുടുംബം കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. അതേസമയം നബി ദുബായിയിൽ ആണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാൻ ലോക നേതാക്കൾ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു.

“ഒരു അഫ്ഗാനിസ്ഥാൻ പൗരൻ എന്ന നിലയിൽ, എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ അവസ്ഥ കാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അഫ്ഗാനിസ്ഥാൻ അരാജകത്വത്തിലേക്ക് നീങ്ങുന്നു, ദുരന്തം വർധിക്കുകയാണ് ജനങ്ങൾ പ്രതിസന്ധിയിലാണ്. വീടുകൾ പിടിച്ചെടുക്കും എന്ന ഭയത്താൽ ഭാവി എന്തെന്നറിയാതെ വീട് വിട്ട് കാബുളിലേക്ക് പോകാൻ അവർ നിർബന്ധിതരാകുന്നു. ഞാൻ ലോക നേതാക്കളോട് അഭ്യർത്ഥിക്കുന്നു; ദയവായി അഫ്ഗാനിസ്ഥാനെ കലാപത്തിലേക്ക് പോകാൻ അനുവദിക്കരുത്. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ഞങ്ങൾക്ക് സമാധാനം വേണം,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പുതിയ ഭരണം ക്രിക്കറ്റിനെ ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല. താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ക്രിക്കറ്റ് എല്ലാവരും ഇഷ്ടപെടുന്നതാണ്‌ എന്നാണ് ഷിൻവാരി മറുപടി നൽകിയത്. “എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ഏത് സാഹചര്യത്തിലുമായിക്കോട്ടെ, കഴിഞ്ഞ 20 വർഷമായി താലിബാൻ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാർക്ക് ഒരു ദോഷവും ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല, കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അപകടവും ഉണ്ടായിട്ടില്ല. കായികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിലെ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല.”

Also read: India vs England Second Test Day 5: ലോർഡ്‌സിൽ ഹീറോയായി ഷമി; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

ഷിൻവാരിയുടെ അഭിപ്രായത്തിൽ, സാധാരണക്കാരന് രാഷ്ട്രീയം അറിയില്ല, അവർ അവരുടെ ജീവിതം ജീവിക്കുകയാണ്. “ഇവിടെ ഭരണം മാറി, അവർ (സാധാരണക്കാർ) അവരുടെ കുടുംബത്തെയും കുട്ടികളെയും പോറ്റേണ്ടതുണ്ട്. കഴിഞ്ഞ ആഴ്‌ചയുമായി താരതമ്യം ചെയ്താൽ സ്ഥിതി മെച്ചപ്പെടുന്നുണ്ട്, ”അദ്ദേഹം വിശദീകരിക്കുന്നു.

ഈ അടുത്ത് എസിബി ബോളിങ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ പേസ് ബോളർ ഷോൺ ടൈറ്റിനെ നിയമിച്ചിരുന്നു. ബാറ്റിങ് പരിശീലകനാകാൻ മുൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ ഹഷൻ തിലകരത്നെയുമായി ചർച്ച നടത്തി വരികയാണ്. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസെനറാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഷിൻവാരി പറഞ്ഞതനുസരിച്ച് ഇവർ എല്ലാം ശ്രീലങ്കയിൽ അഫ്ഗാനിസ്ഥാൻ ടീമിനൊപ്പം ചേരും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cricketing activities on schedule despite regime change afghan board

Best of Express