വിവാഹ ഒരുക്കങ്ങളിലാണ് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. നൃത്തസംവിധായികയും യൂട്യൂബറുമായ ധനശ്രീ വർമ്മയാണ് വധു. ഇരുവരും തമ്മിലുള്ള റോക്ക ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. യുസ്‌വേന്ദ്ര തന്നെയാണ് തന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.

Dhanashree Verma, chahal, Yuzvendra Chahal, Dhanashree, Yuzvendra, Dhanashree Yuzvendra, Dhanashree Verma Instagram, Dhanashree Verma youtube

Dhanashree Verma, chahal, Yuzvendra Chahal, Dhanashree, Yuzvendra, Dhanashree Yuzvendra, Dhanashree Verma Instagram, Dhanashree Verma youtube

ഇരുവർക്കും ആശംസകൾ നേരുകയാണ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം. വിരാട് കോഹ്‌ലി, ശിഖർ ധവാൻ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരും യുസ്‌വേന്ദ്ര ചാഹലിന് ആശംസകൾ നേർന്നിട്ടുണ്ട്. നടൻ അഭിഷേക് കപൂർ, ബിഗ്ബോസ് സീസൺ 13ലെ മത്സരാർത്ഥി ഹിമാൻഷി ഖുറാന, കിഷ്വർ മർച്ചന്റ് എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.

യൂട്യൂബിലെ മിന്നും താരങ്ങളിൽ ഒരാളാണ് ധനശ്രീ വർമ്മ. പതിനഞ്ച് ദശലക്ഷത്തിലേറെ ഫോളേവേഴ്സ് ആണ് ധനശ്രീയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.

Read more: യുസ്‌വേന്ദ്ര ചാഹൽ ധീരനായ ബോളർ; മാറ്റിയെടുത്തത് കോഹ്‌ലിയുടെ മിടുക്കെന്ന് മുൻ കീവീസ് ക്യാപ്റ്റൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook