ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമേഷ് യാദവില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ തന്റെ പേരില്‍ ഭൂമി വാങ്ങാനെന്ന വ്യാജേന സുഹൃത്ത് പണം തട്ടിയതായാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. ഉമേഷ് യാദവിന്റെ പരാതിയില്‍ സുഹൃത്തും മുന്‍ മാനേജറുമായ ശൈലേഷ് താക്കറെയ്(37)ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിയ ശേഷം ശേഷം, 2014 ജൂലൈ 15 ന് സുഹൃത്തായ ശൈലേഷ് താക്കറെയെ മാനേജരായി നിയമിച്ചിരുന്നതായി എഫ്ഐആര്‍ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.
‘മാനേജരായി നിയമിതനായ ശേഷം ശൈലേഷ് താക്കറെ താരത്തിന്റെ വിശ്വാസം നേടിയിരുന്നു. ഉമേഷ് യാദവിന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി. ബാങ്ക് അക്കൗണ്ടും ആദായനികുതിയും മറ്റ് സാമ്പത്തികപരമായ ജോലികളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ടായിരുന്നു, താരം നാഗ്പൂരില്‍ ഭൂമി വാങ്ങാന്‍ നോക്കുന്നതായും ഇക്കാര്യം മാനേജരോട് ചോദിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
” തരിശായ പ്രദേശം 44 ലക്ഷം രൂപയ്ക്ക് കിട്ടുമെന്ന് താരത്തെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ശൈലേഷ് താക്കറെയുടെ ബാങ്ക് അക്കൗണ്ടില്‍ താരം 44 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലം താക്കറെ സ്വന്തം പേരില്‍ ഭൂമി വാങ്ങിയതായും പൊലീസ് ഉദ്യോഗസ്ഥാന് പറഞ്ഞു. താന്‍ കബളിക്കപ്പെട്ടതായി അറിഞ്ഞ ഉമേഷ് യാദവ് സഥലം തന്റെ പേരിലേക്ക് മാറ്റാനും അല്ലെങ്കില്‍ പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു.