/indian-express-malayalam/media/media_files/uploads/2017/09/Suresh-Raina.jpg)
ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ കാർ അപകടത്തിൽപ്പെട്ടു. തലനാരിഴയ്ക്ക് താരം അപകടത്തിൽനിന്നും രക്ഷപ്പെട്ടു. റെയ്ന സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ ഊരി തെറിച്ചായിരുന്നു അപകടം.
ദുൽദീപ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായ റെയ്ന മൽസരത്തിൽ പങ്കെടുക്കാൻ ഗാസിയാബാദിൽനിന്നും കാൻപൂരിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ റെയ്നയുടെ കാറിന്റെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാർ അമിതവേഗതയിലായിരുന്നുവെങ്കിൽ വൻ അപകടം സംഭവിച്ചേനെയെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽനിന്നും രക്ഷപ്പെട്ട റെയ്ന പൊലീസ് ഒരുക്കിയ വാഹനത്തിലാണ് പിന്നീട് യാത്ര തുടർന്നത്. റോഡരുകിൽ നിൽക്കുന്ന റെയ്നയെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്ത് എത്തുകയും മറ്റൊരു വാഹനത്തിൽ റെയ്നയെ കാൻപൂരിലേക്ക് അയയ്ക്കുകയും ചെയ്തു. റെയ്നയ്ക്ക് യാതൊരുവിധ പരുക്കുകളില്ലെന്നും പൊലീസ് പറഞ്ഞു.
2015 ഒക്ടോബർ മുതൽ ഏകദിന മൽസരങ്ങളിൽ റെയ്ന കളിക്കുന്നില്ല. കളിക്കാരുടെ ഫിറ്റ്നസ് ടെസ്റ്റിൽ റെയ്ന പരാജയപ്പെട്ടതാണ് താരത്തെ മൽസരങ്ങളിൽ പങ്കെടുപ്പിക്കാത്തതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us