Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ഇനി ‘സഞ്ജുവിന്റെ ചാരത്ത്’ ചാരു; പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനാവുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരുവുമായാണ് സഞ്ജുവിന്റെ വിവാഹം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഏറെ കാലത്തിന് ശേഷം അദ്ദേഹം പ്രണയവും വിവാഹവും വെളിപ്പെടുത്തിയത്. 2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു. കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

ഡിസംബര്‍ 22നാണ് സഞ്ജു വിവാഹിതനാവുന്നതെന്നും വിവരമുണ്ട്. ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദി പറഞ്ഞു. ‘ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷെ ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം’, സഞ്ജു പറഞ്ഞു.

ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ്‌ മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു. കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്ന നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു. കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ കമന്റേറ്ററായ ഹർഷ ഭോഗ്ലെ ഒരിക്കൽ ട്വിറ്ററിൽ പരാമർശിക്കുകയുണ്ടായി.

Read: അഞ്ചു വർഷം പ്രണയം ഒളിപ്പിക്കാൻ കഷ്‌ടപ്പെട്ടു; രാഹുൽ ദ്രാവിഡിനോട് പറഞ്ഞിരുന്നു: സഞ്ജു സാംസൺ

2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം ആദ്യം കളിച്ചത്. ഐപിഎല്ലിൽ അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. 2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചേഴ്സ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐപിഎൽ അർദ്ധസെഞ്ചുറി നേടി. 2012ലെ ഐപിഎൽ ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൻ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ സഞ്ജു തന്റെ ഐപിഎൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.

പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപ്പിച്ചതും പരിപൂർണ പിന്തുണ നൽകിയതും അച്ഛൻ തന്നെ ആയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി. അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്ക് പരിഗണിക്കപ്പെട്ടു. പിന്നീട് കൂച്ച് ബിഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.

സ്ഥിരതയാർന്ന ബാറ്റിങ്ങും വിക്കറ്റിനു പിന്നിലെ മികവും സഞ്ജുവിന് ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐപിഎൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം. രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റേതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു. സഞ്ജു ബാറ്റു ചെയ്യുന്നത് ശ്രീലങ്കയുടെ മുൻനായകനും ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനയെപ്പോലെയാണ് എന്ന് ഗാവസ്കർ പ്രശംസിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricketer sanju samson reveals his love to get married soon

Next Story
‘നിങ്ങളൊരു കള്ളനാണ്’; നവോമി ചരിത്രം രചിച്ച മത്സരത്തില്‍ അംപയറെ അധിക്ഷേപിച്ച് സെറീന വില്യംസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com