Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല

അതിരാവിലെ എഴുന്നേറ്റ് അച്ഛന്‍ പാല്‍ വില്‍ക്കാന്‍ പോകും, എല്ലാം എനിക്കുവേണ്ടി: പ്രിയം ഗാര്‍ഗ്

സ്വപ്‌ന നേട്ടം കെെവരിച്ചു നിൽക്കുമ്പോഴും തന്റെ കഴിഞ്ഞകാല ദുരിത ജീവിതത്തെ കുറിച്ച് ഓർക്കുകയാണ് താരം

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തനിക്ക് സാധിച്ചത് അച്ഛന്റെ കഠിന പ്രയത്‌നം കൊണ്ടാണെന്ന് അണ്ടര്‍ 19 നായകന്‍ പ്രിയം ഗാര്‍ഗ്. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പ്രിയം ഗാർഗാണ്. സ്വപ്‌ന നേട്ടം കെെവരിച്ചു നിൽക്കുമ്പോഴും തന്റെ കഴിഞ്ഞകാല ദുരിത ജീവിതത്തെ കുറിച്ച് ഓർക്കുകയാണ് താരം. അച്ഛൻ തനിക്കുവേണ്ടി ഏറെ കഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് തനിക്ക് ഇവിടെ വരെ എത്താൻ സാധിച്ചതെന്നും പ്രിയം ഗാർഗ് പറഞ്ഞു.

“പാൽ വിൽപനയായിരുന്നു അച്ഛന്റെ ജോലി. അതിരാവിലെ പാല്‍ വില്‍ക്കാനായി വീടുകള്‍ തോറും അച്ഛന്‍ കയറിയിറങ്ങും. അതിനുശേഷം രാത്രി തനിക്കുവേണ്ട പണം അച്ഛന്‍ നല്‍കും. അങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് മീററ്റിലേക്ക് ക്രിക്കറ്റ് പരിശീലനം നടത്താന്‍ പോയിരുന്നത്. പണത്തിനു വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സമയമാണിത്. ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനെ ഭാവിയില്‍ എങ്ങനെ സഹായിക്കാമെന്നാണ് ക്രിക്കറ്റ് പരിശീലനത്തിനായി മീററ്റിലേക്ക് പോകുമ്പോള്‍ ആ യാത്രയിലുടനീളം ഞാന്‍ ചിന്തിക്കാറ്.” പ്രിയം ഗാര്‍ഗ് പറഞ്ഞു.

Read Also: ബാലന്‍ ഡി ഓര്‍: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’

“അച്ഛന്‍ കഠിന പ്രയത്‌നം നടത്തിയതുകൊണ്ടാണ് ജീവിതം ഇങ്ങനെയായത്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത ജോലികള്‍ അച്ഛന്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വാന്‍ ഓടിക്കാന്‍ പോകും, അതിരാവിലെ എഴുന്നേറ്റ് പാല്‍ വില്‍പ്പന നടത്തും, സാധനങ്ങള്‍ കയറ്റി അയക്കുന്ന ജോലിക്ക് പോകും അങ്ങനെ ഒട്ടേറെ ജോലികളാണ് അച്ഛന്‍ ചെയ്തിരുന്നത്. ഞാനൊരു നല്ല ക്രിക്കറ്റ് താരമാകാന്‍ വേണ്ടിയാണ് അച്ഛന്‍ ഇത്രയും കഷ്ടപ്പെട്ടത്. നല്ല പരിശീലനം എനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് അദ്ദേഹം എന്നെ മീററ്റിലേക്ക് കൊണ്ടുപോയത്” പ്രിയം ഗാര്‍ഗ് പറഞ്ഞു.

ക്രിക്കറ്റ് പരിശീലനത്തിനു പോകുമ്പോൾ പണമില്ലാത്ത ദിവസമാണെങ്കിൽ ബസിന്റെ മുകളിൽ കയറിയാണ് യാത്ര ചെയ്യാറുള്ളതെന്നും പ്രിയം ഗാർഗ് ഓർക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഞാൻ പ്രാപ്തനായി എന്നു തോന്നുന്ന സമയം വരെ അച്ഛൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും പ്രിയം ഗാർഗ് പറയുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള താരമാണ് പ്രിയം ഗാർഗ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricketer priyam garg about his past life

Next Story
ബലോൻ ദ്യോർ: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’
The moderation of comments is automated and not cleared manually by malayalam.indianexpress.com