ആ ലോകകപ്പ് വിജയത്തിന് യുവരാജിന്റെ രക്തത്തിന്റെ മണമുണ്ട്

ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പടെ 362 റൺസും 15 വിക്കറ്റുമാണ് 2011 ലോകകപ്പിൽ യുവരാജ് സ്വന്തം അക്കൗണ്ടിൽ ചേർത്തത്

Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,

ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന യുവരാജ് സിങ്ങാണ് രാജ്യാന്തര ക്രിക്കറ്റിന് അവസാനം കുറിക്കുന്നത്. ധോണിയുടെ കീഴിൽ ഇന്ത്യ ടി20 ലോകകപ്പും ഏകദിന ലോകകപ്പും ഉയർത്തിയപ്പോഴും ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു യുവരാജ്. 2007 ടി20 ലോകകപ്പിൽ ഒരോവറിൽ തുടർച്ചയായി ആറ് സിക്സറുകൾ പായിച്ച യുവരാജ് 2011 ഏകദിന ലോകകപ്പിലേക്ക് എത്തിയപ്പോഴേക്കും ടൂർണമെന്റിൽ ഇന്ത്യയുടെ ഓരോ വിജയത്തിലും തന്റെ കൈയ്യൊപ്പ് ചാർത്താൻ യുവിക്കായി.

Also Read: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്

ഏകദിന ലോകകപ്പ് 2011ൽ നടന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലായിരുന്നു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും സച്ചിനും സെവാഗും ഉൾപ്പടെയുള്ള മഹാരഥന്മാർ ടീമിലുള്ളതും ഇന്ത്യൻ കിരീട സാധ്യതകൾ തുടക്കത്തിൽ തന്നെ സജീവമാക്കി. എന്നാൽ ഇന്ത്യ കീരിടത്തിലേക്ക് കൂടുതൽ അടുത്തത് യുവരാജിന്റെ ഓൾറൗണ്ട് മികവിലാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. അതിനുള്ള തെളിവാണ് നാല് മാൻ ഓഫ് ദി മാച്ച് പട്ടവും മാൻ ദി സീരിസ് പുരസ്കാരവും.

ആദ്യ മത്സരം മുതൽ ഫൈനൽ വരെ ഇന്ത്യ കളിച്ച ഒമ്പത് മത്സരങ്ങളിലും ഇന്ത്യൻ കുപ്പായത്തിൽ യുവരാജും ഉണ്ടായിരുന്നു. ടൂർണമെന്റിൽ 362 റൺസും 15 വിക്കറ്റുമാണ് യുവരാജ് സ്വന്തം അക്കൗണ്ടിൽ ചേർത്തത്. നാല് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും യുവി നേടുകയും ചെയ്തു.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലൊന്നും യുവരാജിന് ടീമിൽ കാര്യമായ പ്രകടനം പുറത്തെടുക്കേണ്ടി വന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചുറി തികച്ചുകൊണ്ട് യുവരാജ് വരാനുള്ള വെടിക്കെട്ടിന്റെ സൂചന നൽകി. അയർലൻഡിനെതിരെയും നെതർലൻഡിനെതിരെയും യുവരാജ് അർധസെഞ്ചുറി പ്രകടനം ആവർത്തിച്ചു. അയർലൻഡിന്റെ അഞ്ച് വിക്കറ്റും നെതർലൻഡിന്റെ രണ്ട് വിക്കറ്റും വീഴ്ത്തിയതും യുവരാജ് തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ യുവരാജ് നിറം മങ്ങിയപ്പോൾ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

Also Read: ആറ് കൊണ്ട് ആറാടിയ യുവി; ആരാധകഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത ആ സിക്‌സുകള്‍

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ സെഞ്ചുറി തികച്ചാണ് യുവരാജ് ഇന്ത്യക്ക് ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. മത്സരത്തിൽ രണ്ട് വിക്കറ്റുകളും യുവരാജ് സ്വന്തമാക്കി. ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. തുടർച്ചയായ നാലാം കിരീടം ലക്ഷ്യംവച്ച് ഇന്ത്യയിലെത്തിയ പോണ്ടിങ് സംഘവും കണക്കിലും കളത്തിലും ശക്തരായിരുന്നു. എന്നാൽ യുവരാജിന്റെ പോരാട്ടത്തിന് മുന്നിൽ ഓസ്ട്രേലിയ അടിയറവ് പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ഓസിസിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ യുവി മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

അതേസമയം, സെമിയിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ യുവരാജിന് അടിതെറ്റി. നേരിട്ട ആദ്യ പന്തിൽ തന്നെ കൂടാരത്തിലേക്ക് മടങ്ങി യുവി. എന്നാൽ പാക്കിസ്ഥാൻ ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി യുവി അവിടെയും തന്റെ കൈയ്യൊപ്പ് ചാർത്തി. ശ്രീലങ്കക്കെതിരായ ഫൈനലിലും യുവരാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അവസാന അങ്കത്തിൽ യുവരാജിനെ മറികടന്ന് നായകൻ ധോണി അഞ്ചാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങി. നായകന്റെ തീരുമാനത്തെ പഴിക്കാനോ തിരുത്താനോ നിക്കാതെ യുവി ആറാമത് ബാറ്റിങ്ങിന് ക്രീസിലെത്തി. ടൂർണമെന്റിൽ ഇന്ത്യയുടെ ഓരോ വിജയത്തിലും നിർണായക പങ്ക് വഹിച്ച യുവിയെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി തന്നെയായിരുന്നു കിരീടത്തിലേക്കുള്ള സിക്സ് ധോണി പായിച്ചത്.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Yuvraj singh the man behind the world cup victory 2011 retired from international cricket

Next Story
ആറ് കൊണ്ട് ആറാടിയ യുവി; ആരാധകഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത ആ സിക്‌സുകള്‍Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,
The moderation of comments is automated and not cleared manually by malayalam.indianexpress.com