Latest News

യുവീ, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു നീ…

ഗെയിമിനോടുള്ള അടങ്ങാത്ത ആവേശവും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവെന്ന സ്വപ്നവുമാണ് അയാളെ താങ്ങി നിർത്തിയിരുന്നത്

Yuvraj Singh, യുവരാജ് സിങ്, യുവരാജ് വിരമിച്ചു. Retirement, വിരമിക്കല്‍ India, ഇന്ത്യ, world cup cricket, യുവരാജ് ലോകകപ്പ്, യുവരാജ് കരിയർ,

സെന്‍സെഷണലിസത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ മാത്രം വര്‍ണിക്കപ്പെടെണ്ട ഒരു കരിയറുമായി നില്‍ക്കുന്ന തന്റെയൊരു സഹകളിക്കാരനെ പറ്റി വി.വി.എസ് ലക്ഷ്മണ്‍ നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട് . അയാള്‍ കളിക്കുന്ന ഏതാണ്ടെല്ലാ ലിമിറ്റഡ് ഓവര്‍ മത്സരവും ഒറ്റക്ക് ജയിപ്പിച്ചെടുക്കാന്‍ കഴിവുള്ളവന്‍ ,പക്ഷെ ഒരു ടെസ്റ്റ്‌ മത്സരത്തില്‍ എപ്പോഴും അയാള്‍ ആവശ്യമില്ലാത്ത സമ്മര്‍ദ്ദം ചുമലിലേറ്റി കൊണ്ടാകും ബാറ്റ് ചെയ്യുന്നത് . ഒരേ സമയം ക്ളാസി , ബ്രൂട്ടല്‍ എന്ന രണ്ടു വിശേഷണങ്ങളും എടുത്തണിയാന്‍ കഴിയുന്ന യുവരാജ് സിങെന്ന ഫ്ലാം ബോയന്റ്റ് ഇടതു കയ്യന്റെ കരിയറും കൃത്യമായി ഈയൊരു നിരീക്ഷണത്തില്‍ തന്നെ അവസാനിപ്പിക്കാം .ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അയാളെ പോലൊരു ബാറ്റ്സ്മാന്‍ ഇന്ത്യക്ക് ഇനിയുണ്ടാകുമെന്നു സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ .ഇടതു കയ്യന്റെ ഫ്ലാം ബോയന്‍സിന്റെ നിര്‍വചനം യുവരാജ് സിങില്‍ അവസാനിക്കുന്ന കാഴ്ച കണ്ടിരിക്കുന്ന ഒരു ക്രിക്കറ്റ് പ്രേമിക്ക് ടെസ്റ്റിലെ അയാളുടെ പരിമിതികളെ അംഗീകരിച്ചു കൊണ്ട് തന്നെ അയാളെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്.ചുവന്ന പന്തിനെ നേരിടുമ്പോള്‍ അത്ര ഉറപ്പില്ലാത്ത ,ആത്മവിശ്വാസത്തിനു കുറവുള്ളവനെ പോലെ തോന്നിപ്പിക്കുന്ന ഫ്രീ ഫ്ലോയിംഗ് ഇടത് കയ്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കാട്ടിയ അപാരമായ ആധിപത്യസ്വഭാവം സമാനതകളില്ലാത്തതാണ് .

Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,

 

Read More: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ട 18 കാരന്‍ നേരെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കാണ് കടന്നു ചെല്ലുന്നത് .രണ്ടാമത്തെ മത്സരത്തില്‍ ഗ്ലെന്‍ മഗ്രാത്ത്,ജേസന്‍ ഗില്ലസ്പി ,ബ്രെറ്റ് ലീ എന്നിവരടങ്ങിയ ഒരു നിലവാരമുള്ള പേസ് ആക്രമണത്തിന്നെതിരെ അയാളുടെ ക്ലാസ് പുറത്ത് വന്നു.അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കുന്നത് ഗ്ലെന്‍ മഗ്രാത്തിനെ മനോഹരമായ ഒരു ഓണ്‍ ഡ്രൈവിലൂടെ ബൌണ്ടറി കടത്തികൊണ്ടാണ് .പിന്നീടയാള്‍ തിരിഞ്ഞു നോക്കിയിട്ടില്ല .പെട്ടെന്ന് തന്നെ ഇന്ത്യന്‍ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായി മാറിയ ഇടതു കയ്യന്‍ ഏതൊരു ലോകോത്തര ബോളിങ് നിരയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന പ്രഹരശേഷിയുടെ ഉടമയായിരുന്നു. ഇടക്കൊന്നു ടീമില്‍ നിന്നും പുറത്തായ ശേഷം അയാള്‍ ശക്തമായി തന്നെ തിരിച്ചു വന്നു.2002 ലെ നാറ്റ് വെസ്റ്റ് പരമ്പര സംശയാലുക്കളെ നിശബ്ദരാക്കുകയും ചെയ്തു. ഫൈനലില്‍ ഒരു വമ്പന്‍ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ കര കയറ്റിയ ഇന്നിംഗ്സ് ലോകോത്തരമായിരുന്നു.നമുക്കറിയാം യുവരാജ് സിങ് ഒരു ടി-ട്വെന്റി ഇതിഹാസം എന്ന ലെവലിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് , പക്ഷെ ടി20 എന്ന ഫോര്‍മാറ്റ് നിലനില്‍ക്കുന്നിടത്തോളം കാലമയാള്‍ സ്മരിക്കപ്പെടും എന്നതില്‍ സംശയമില്ല .10 കൊല്ലം മുന്നേ കിംഗ്സ് മേയ്ഡില്‍ അയാളൊരുക്കിയ ഒരു വിരുന്നുണ്ട് .സ്റ്റുവര്‍ട്ട് ബ്രോഡെന്ന ഇംഗ്ലീഷ് ബൌളറെ ഗ്രൌണ്ടിനു നാലുപാടും പറത്തിയ ഒരോവറിലെ 6 സിക്സറുകള്‍ അയാളെ അനശ്വരതയിലേക്കാണ് നയിച്ചത് .ലളിത് മോഡിക്ക് ഐ.പി.എല്‍ എന്ന ഷോ തുടങ്ങാനുള്ള കാറ്റലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രകടനം ടി20 ക്രിക്കറ്റിന്‍റെ തന്നെ തലവര മാറ്റിയെഴുതുകയും ചെയ്തു .ടി20 ഫോര്‍മാറ്റുമായി പെട്ടെന്ന് തന്നെ താദാത്മ്യം പ്രാപിച്ച യുവി അയാളുടെ കയ്യൊപ്പ് മായ്ക്കാന്‍ കഴിയാത്ത രീതിയില്‍ അവിടെ പതിപ്പിച്ചു വച്ചിട്ടുണ്ട്.

Also Read: പാഡ് അഴിക്കുന്നത് 2011 ലോകകപ്പിലെ ഇന്ത്യൻ ‘യുവരാജാ’വ്

യുവരാജ് സിങ് എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റിലെ മറക്കാനാകാത്ത അദ്ധ്യായങ്ങളില്‍ ഒന്നാകുന്നത് കാന്‍സര്‍ എന്ന മഹാരോഗത്തിന്നെതിരെ അയാള്‍ കാട്ടിയ പോരാട്ട വീര്യം കൊണ്ട് കൂടിയാണ് . 2011 ലോകകപ്പ് വിജയത്തിന്‍റെ ആഘോഷങ്ങള്‍ ഒടുങ്ങുന്നതിനു മുന്നേ തന്നെ അയാളില്‍ കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടിരുന്നു .കാന്‍സര്‍ സ്ഥിരീകരിച്ചതോടെ അയാളുടെ ജീവിതത്തില്‍ മറ്റൊരു പോരാട്ടത്തിനു കളമൊരുങ്ങി കഴിഞ്ഞിരുന്നു.ബ്രെറ്റ് ലീയുടെ ഒരു അതിവേഗ യോര്‍ക്കറോ ഡെയില്‍ സ്റ്റെയിന്‍റെ തകര്‍പ്പന്‍ ഔട്ട്‌ സ്വിംഗറോ നേരിടുന്നതിലും ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം വിധിയുടെ രൂപത്തില്‍ അയാളെ കാത്തിരുന്നപ്പോഴും യുവരാജ് സിങ് പതറിയില്ല .സത്യത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്നിടെ തന്നെ അയാളില്‍ രോഗത്തിന്റേതായ അസ്വസ്ഥതകള്‍ പ്രകടമായിരുന്നു .കളിക്കളത്തില്‍ പക്ഷെ അതൊന്നും പ്രകടമാക്കാതെ യുവി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ നടത്തി കൊണ്ടിരുന്നു .2011 ലോകകപ്പ് യുവരാജ് സിങെന്ന ഓള്‍ റൌണ്ടറുടെ സിംഹാസനാരോഹണമായിരുന്നു.ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അയാള്‍ മിന്നിത്തിളങ്ങിയ ലോകകപ്പ് .362 റണ്‍സും 15 വിക്കറ്റുകളുമായി അയാള്‍ തന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ ലോകകപ്പ് . 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീം ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ യുവരാജ് സിംഗ് തന്നെയായിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് .കളിക്കളത്തിലും പുറത്തു ജീവിതത്തോടും പൊരുതി കൊണ്ടിരുന്ന ഒരു കായികതാരം ഇന്ത്യന്‍ കായികരംഗത്ത് തന്നെ അപൂര്‍വതയാണ് .അമേരിക്കയിലേക്ക് ചികിത്സക്കായി പറന്ന യുവരാജ് 2012 ഏപ്രിലില്‍ കീമോ തെറാപ്പി സെഷനുകള്‍ക്ക് ശേഷം തിരിച്ചെത്തി ,തന്‍റെ പ്രിയപ്പെട്ട ഗെയിമിലേക്ക് ,ആ മൈതാനങ്ങളിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ .

yuvraj singh, yuvraj singh birthday, yuvraj singh birthday party, yuvraj singh birthday photos, yuvraj singh hazel keech, cricket news,യുവരാജ് സിങ്, ക്യാന്‍സർ, ജന്മദിനം, സച്ചിന്‍, ഐഇ മലയാളം

Read More: ആറ് കൊണ്ട് ആറാടിയ യുവി; ആരാധകഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത ആ സിക്‌സുകള്‍

2012 സെപ്തംബര്‍ 11 ,ചെന്നൈ .ന്യുസിലാന്റിനെതിരെ രണ്ടാം ടി20 .പതിനൊന്നാമത്തെ ഓവറില്‍ കെയില്‍ മില്സിന്റെ ഓഫ് കട്ടറില്‍ ഒരു അനായാസ ക്യാച്ച് സമ്മാനിച്ചു സുരേഷ് റെയ്ന പുറത്തേക്ക് നടക്കുമ്പോള്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കുകയാണ്.ഒരിന്ത്യന്‍ ബാറ്റ്സ്മാന്‍ പുറത്തായപ്പോള്‍ കേള്‍ക്കുന്ന കയ്യടികളില്‍ അല്‍പമൊന്നു ആശ്ചര്യപ്പെട്ടവരുടെ കൂടെ മനസ്സ് നിറച്ചു കൊണ്ട് യുവരാജ് സിങ് ഇറങ്ങി വരികയാണ് .മഹാരോഗത്തിന്നെതിരെയുള്ള പോരാട്ടം കഴിഞ്ഞു മാസങ്ങള്‍ക്കുള്ളില്‍ .നിറഞ്ഞ കണ്ണുകളുമായി മാതാവ് ശബ്നം സിംഗ് ഗാലറിയിലുണ്ട് . എഡ്ജ് ചെയ്ത ഒരു ബൌണ്ടറി ,ഒരു ഡ്രോപ്പ്ഡ് ക്യാച്ച് ..പതിഞ്ഞ തുടക്കം .വെറ്റോറി പന്തെറിയാന്‍ വരുന്നു .ഓഫ് സ്റ്റമ്പില്‍ ഫ്ലൈറ്റ് ചെയ്യുന്ന പന്ത് ലോംഗ് ഓണിനു മുകളിലൂടെ പറത്തി വിടുന്ന ഇടം കയ്യന്‍ പല തവണ കണ്ട കാഴ്ചയായിരുന്നു എങ്കിലും അന്നതിനു പ്രത്യേകതകള്‍ ഏറെയായിരുന്നു.ക്രീസില്‍ യുവരാജ് സിംഗായതു കൊണ്ട് തന്നെ.പ്രതാപ കാലത്തെ യുവരാജ് സിങിനെ കണ്ടിട്ടുള്ളവരില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ചില ഷോട്ടുകളുടെ പിന്‍ബലത്തില്‍ തന്നില്‍ നിന്നും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നല്‍കിയ ഒരു ഇന്നിംഗ്സിന് ശേഷമാണ് യുവരാജ് അന്ന് മടങ്ങിയത് .അസാധാരണമായ ഇച്ഛാശക്തിയുള്ളവരില്‍ നിന്നു മാത്രം പ്രതീക്ഷിക്കാന്‍ കഴിയുന്ന ഒരു മടങ്ങി വരവ്.

 

Read More: ‘വിടവാങ്ങല്‍ മത്സരം വാഗ്ദാനം ചെയ്തിരുന്നു, യോഗ്യനല്ലെങ്കില്‍ വേണ്ടെന്ന് പറഞ്ഞു’; തലയുയര്‍ത്തി യുവി

യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റില്‍ എവിടെയാണ് നില്‍ക്കുന്നത് എന്നതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണ് .ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വാഭാവിക പ്രതിഭകളില്‍ ഒരാള്‍ക്ക് തന്‍റെ കരിയറിന്‍റെ അവസാനഘട്ടം മധുരിക്കുന്ന ഓര്‍മ്മകള്‍ ഒന്നുമല്ല സമ്മാനിക്കുന്നത് .ഫോമില്ലായ്മയുടെ കാണാക്കയങ്ങളില്‍ പെട്ടയാള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വരുന്ന അവസ്ഥ അയാളുടെ സുവര്‍ണകാലത്ത് അയാളുടെ അനായാസകരമായ സ്ട്രോക്ക് പ്ലേ ആസ്വദിച്ചവര്‍ക്കൊരു വേദനയായിരിക്കാം. ഇടതു കയ്യന്റെ കുലീനതയോടെ അനായസമാം വിധം ഒരു കവര്‍ ഡ്രൈവ് ബൌണ്ടറിയിലേക്ക് പറഞ്ഞയക്കുന്ന യുവരാജ് സിങ് എന്ന കാഴ്ച നല്‍കുന്ന സന്തോഷത്തിന്റെ മറുവശമാണ് 2014 ടി20 ലോകകപ്പിന്റെ ഫൈനലില്‍ ലങ്കന്‍ ബോളിങിനെതിരെ ദയനീയമാം വിധം പതറിയ യുവരാജ് സിങ്.പ്രതാപകാലത്തെ ലോകോത്തര ഫീല്‍ഡര്‍ എന്ന പേരിനു കൂടെ കോട്ടം തട്ടിയപ്പോള്‍ അയാള്‍ 2015 ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു .2017 ചാമ്പ്യൻസ് ട്രോഫിയിൽ ടീമിലേക്ക് തിരിച്ചു വന്നു പാക്കിസ്ഥാനെതിരെ ഒരു തകർപ്പൻ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ച യുവരാജ് ശാരീരിക ക്ഷമത നിലനിർത്താൻ കഴിയാതെ ആ കൊല്ലം തന്നെ ഏകദിന ടീമിൽ നിന്നും പുറത്തായിരുന്നു.അയാളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാനവും അവിടെയായിരുന്നു.2017 മുതൽ ഐ.പി.എല്ലിലും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെ പതറിയപ്പോൾ പല മത്സരങ്ങളിലും ബെഞ്ചിലിരിക്കുന്ന യുവരാജ് ഒരു സ്ഥിരം കാഴ്ചയായിരുന്നു.ഈ സീസണിൽ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ വാങ്ങിയെങ്കിലും ആദ്യത്തെ കുറച്ചു മത്സരങ്ങൾക്ക് ശേഷം പതിവുപോലെ ഡ്രോപ്പ് ചെയ്യപ്പെടുകയും ചെയ്തു.

yuvraj singh, yuvraj singh ipl, ipl auction, yuvraj singh ipl auction, yuvraj singh auction, yuvraj singh mumbai indians, cricket news, sports news, indian express,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
Cricket – India v England – Second One Day International – Barabati Stadium, Cuttack, India – 19/01/17. India’s Yuvraj Singh celebrates after scoring a century. REUTERS/Adnan Abidi

Also Read: ‘യുവിക്കൊപ്പം ആ 12-ാം നമ്പര്‍ ജഴ്‌സിയും വിരമിക്കട്ടെ’; ഹൃദയം തൊട്ട് ക്രിക്കറ്റ് ലോകം

80 കളിലെയും 90 കളിലെയും ഇന്ത്യന്‍ ഫീല്‍ഡിംഗിന്റെ നിലവാരം പലപ്പോഴും പരിതാപകരമായിരുന്നു എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. .ഒരു അസ്ഹര്‍ ,അജയ് ജഡേജ ,റോബിന്‍ സിങ് എന്നിവരിലോക്കെ മാത്രം ഒതുങ്ങി നിന്നിരുന്ന ഫീല്‍ഡിലെ മികവ് ഉയരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ യംഗ് ബ്രിഗ്രെഡിന്‍റെ കടന്നുവരവോടെയാണ് .മുഹമ്മദ്‌ കൈഫിനോടൊപ്പം യുവരാജ് ഇന്ത്യന്‍ ഫീല്‍ഡിംഗ് നിലവാരം തന്നെ പുനര്‍നിര്‍ണയിച്ചു .പോയന്‍റില്‍ യുവരാജ് സിങെന്ന ഫീല്‍ഡറുടെ സാന്നിധ്യം ബാറ്റ്സ്മാന്‍മാര്‍ക്ക് അപകട സൂചനയായിരുന്നു . തീര്‍ത്തും വ്യക്തിപരമായ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ മുഹമ്മദ്‌ കൈഫിന് ശേഷം മാത്രമാണു അയാളെ റേറ്റ് ചെയ്യുന്നതെങ്കിലും ജോണ്ടി റോഡ്സ് എന്ന അമാനുഷന്‍ ഒരു സ്വപ്നം പോലെ നിറഞ്ഞു നിന്ന ബാക്ക് വേഡ് പോയന്റില്‍ ഒരിന്ത്യന്‍ ഫീല്‍ഡറുടെ അപാരമായ അക്രോബാറ്റിസം വിസ്മയിപ്പിക്കുന്നത് യുവരാജ് സിങിലൂടെയാണ് .

ഓരോ തവണയും പുറത്താക്കപ്പെടുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനങ്ങളുമായി തിരിച്ചു വന്നിരുന്ന തിരിച്ചുവരവുകളുടെ രാജകുമാരൻ ഇനിയൊരവസരത്തിനായി കാത്തു നിൽക്കാതെ മടങ്ങുകയാണ്.ഗെയിമിനോടുള്ള അടങ്ങാത്ത ആവേശവും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവെന്ന സ്വപ്നവുമാണ് അയാളെ താങ്ങി നിർത്തിയിരുന്നത് .ഈ ഐ.പി.എല്ലിലും നിരാശ മാത്രം ബാക്കിയായപ്പോൾ യുവരാജ് സിങ് പാഡഴിക്കാനുള്ള വേദനാജനകമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു . നിരാശപ്പെടാനൊന്നുമില്ല ,യുവരാജ് സിങ് ബാക്കിയാക്കി പോകുന്ന ലെഗസി പിന്തുടരാന്‍ ബുദ്ധിമുട്ടുള്ളതാണ് .ഇന്ത്യൻ ടീമിന്റെ മധ്യനിരയില്‍ അസാധാരണ പ്രഹരശേഷിയുള്ള ഒരു ഫ്ലാം ബോയന്റ്റ് ഇടതു കയ്യന്‍ എന്നതൊരു പ്രഹേളികയായി തുടരുമ്പോള്‍ യുവരാജ് സിങ് പതിയെ ഓര്‍മകളിലേക്ക് പിന്മാറുകയാണ് .

പന്ത് ഷോര്‍ട്ട് ആയി പിച്ച് ചെയ്യുന്ന ഒരു ഫാസ്റ്റ് ബൌളര്‍ ,ക്രീസിലെ ഇന്ത്യയുടെ ഇടത് കയ്യന്‍ ബാറ്റ്സ്മാന്‍ ബാക്ക് ഫുട്ടില്‍ ഒരു തകര്‍പ്പന്‍ പുള്‍ ഷോട്ട് അണ്‍ലീഷ് ചെയ്യുകയാണ് .അടുത്ത പന്ത് ഓഫ് സ്റ്റമ്പില്‍ ഒരു ഓവര്‍ പിച്ച്ഡ് പന്താണ് .ബാറ്റ്സ്മാന്‍ കാര്യമായ പാദ ചലനങ്ങളില്ലാതെ അലസമായി പക്ഷെ മനോഹരമായി പന്തിനെ കവറിലൂടെ തഴുകി വിടുന്നു .ബോളര്‍ ആര് വേണമെങ്കിലും ആയി കൊള്ളട്ടെ , ബാറ്റ്സ്മാന് യുവരാജ് സിങിന്റെ രൂപമാണ് .

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Yuvraj singh retired relive his legacy

Next Story
കളിക്കളത്തിൽ തിരികെയെത്താനുള്ള ശ്രീശാന്തിന്റെ നീക്കത്തിനു തിരിച്ചടിS. Sreesanth, Crickter
The moderation of comments is automated and not cleared manually by malayalam.indianexpress.com