scorecardresearch

WTC Final: കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കിടും

ജൂണ്‍ 18-ാം തീയതി ഇംഗ്ലണ്ടില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍

ജൂണ്‍ 18-ാം തീയതി ഇംഗ്ലണ്ടില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍

author-image
Sports Desk
New Update
WTC Final, India, New Zealand

ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐസിസി

ലണ്ടണ്‍. സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയേയും ന്യൂസിലൻഡിനേയും സംയുക്ത വിജയികളായി തിരഞ്ഞെടുക്കുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. ഫൈനലിന്റെ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം ഐസിസി വ്യക്തമാക്കിയത്.

Advertisment

സാധാരണ ദിവസങ്ങളില്‍ മത്സര സമയം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് കൂടി കളി നീട്ടാറുണ്ട്. ജൂണ്‍ 18-22 വരെയാണ് ടെസ്റ്റ് മത്സരം. 23-ാം തീയതി റിസര്‍വ് ദിനമായി പരിഗണിക്കും. ഈ തീരുമാനം ടൂര്‍ണമെന്റ് പ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ എടുത്തതാണെന്നും ഐസിസി വ്യക്തമാക്കി.

Also Read: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത്

അഞ്ച് ദിവസവും പൂര്‍ണമായി കളിക്കുമെന്നത് ഉറപ്പാക്കാനാണ് റിസര്‍വ് ദിനം. കാലാവസ്ഥ മൂലമോ അല്ലാതെയോ സമയം നഷ്ടമായെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കുകയുള്ളൂ. അ‍ഞ്ച് ദിവസവും പൂര്‍ണമായി കളിക്കാനായതിനുശേഷവും വിജയികള്‍ ഉണ്ടായില്ലെങ്കില്‍ സമനിലയായി തന്നെ പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

Advertisment

മത്സരത്തിന് ഇടയില്‍ സമയം നഷ്ടമായാല്‍ ഐസിസിയുടെ മാച്ച് റഫറി റിസര്‍വ് ദിനം എത്തരത്തില്‍ ഉപയോഗിക്കുമെന്ന് ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കും. റിസര്‍വ് ദിനം ഉപയോഗിക്കുമോ ഇല്ലയോ എന്നതില്‍ അന്തിമ തീരുമാനം അഞ്ചാം ദിനത്തിലെ അവസാന മണിക്കൂറിലായിരിക്കും സ്വീകരിക്കുക.

Icc World Test Championship Indian Cricket Team New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: