WPL 2023, Mumbai Indians vs Delhi Capitals Score Updates: വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. ഡല്‍ഹിയെ 105 റണ്‍സിലൊതുക്കി മറുപടി ബാറ്റിങിനിങ്ങിയ മുംബൈ 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുംബൈക്കായി 32 പന്തില്‍ 41 റണ്‍സ് നേടിയ യാസ്ട്ടിക ബാട്ടിയയാണ് ടോപ് സ്‌കോര്‍.
നേരത്തെ ഇന്നിങ്‌സ് തുടക്കത്തിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. സ്‌കോര്‍ എട്ടില്‍ ണില്‍ക്കെ ഓപ്പണര്‍ ഷെഫാലി വര്‍മ്മ(2)യെ നഷ്ടമായി. സ്‌കോര്‍ 24 ല്‍ നില്‍ക്കെ 7 പന്തില്‍ 6 റണ്‍സ് നേടിയ അലീസ് കാപ്‌സിയും പുറത്തായി. പിന്നീട് 31 ന് മൂന്ന് എന്ന നിലയിലെത്തി. 4 പന്തില്‍ 2 റണ്‍സ് നേടിയ മരിസാന്‍ കപ്പാണ് പുറത്തായത്.
നായകന്‍ മെഗ് ലാന്നിംഗും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്‌കോര്‍ 81 ല്‍ നില്‍ക്കെ 18 പന്തില്‍ 25 റണ്‍സ് നേടിയ ജെമീമ പുറത്തായി. ഇതേ ഓവറില്‍ തന്നെ മെഗ് ലാന്നിംഗ്(41 പന്തില്‍ 43) പുറത്തായി. പിന്നീട് 84 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഡല്‍ഹിക്ക് തുടര്‍ച്ചയായ പന്തുകളില്‍ നഷ്ടമായത്.ജെസ്സ് ജൊനാസ്സ(2), മലയാളി താരം മിന്നു മണി(0), താനിയ ഭാട്ടിയ(4) എന്നിവരാണ് പുറത്തായത്. സ്‌കോര്‍ 84 ന് ഏഴ്. താനിയ ഭാട്ടിയയെ(4), രാധാ യാദവ്(10), താര നോറിസ്(0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍
സീസണിന്റെ തുടക്കം മുതല്‍ ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരതയോടെയുള്ള പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനെ 143 റണ്‍സിനാണ് കീഴടക്കിയത്. രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒന്‍പത് വിക്കറ്റിനും കീഴടക്കി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 34 പന്ത് ശേഷിക്കെയാണ് മുംബൈ മറികടന്നത്.
ഹെയിലി മാത്യൂസ്, നാറ്റ് സ്കീവര്‍ ബ്രന്റ്, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, യാസ്തിക ഭാട്ടിയ തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിരയാണ് മുംബൈയുടെ പ്രധാന കരുത്ത്. അതിവേഗം സ്കോര്‍ ചെയ്യാന്‍ എത് സാഹചര്യത്തിലും അഞ്ച് പേര്‍ക്കും സാധിക്കുന്നുണ്ട്.