വനിത ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനിടയുള്ള വനിത പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) പ്രഥമ സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും. മുംബൈയില്‍ ഡെ വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കളി ആരംഭിക്കുന്നത്.
ഐപിഎല്‍ മാതൃകയിലുള്ള ഡബ്ല്യുപിഎല്ലില്‍ അഞ്ച് ടീമുകളാമ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്സ്, യുപി വാറിയേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് ടീമുകള്‍. മുംബൈ, ബാംഗ്ലൂര്‍ ടീമുകളെ നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. മറ്റ് ടീമുകളെ ഓസ്ട്രേലിയന്‍ താരങ്ങളും.
ഹര്‍മന്‍പ്രീത് കൗര്‍ (മുംബൈ), സ്മ്യതി മന്ദാന (ബാംഗ്ലൂര്‍), ബെത് മൂണി (ഗുജറാത്ത് ജയന്റ്സ്), മെഗ് ലാനിങ് (ഡല്‍ഹി ക്യാപിറ്റല്‍സ്), എലീസ ഹീലി (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് അഞ്ച് ടീമുകളുടേയും ആദ്യ ക്യാപ്റ്റന്മാര്‍.
ഹര്‍മന്‍പ്രീത് നയിക്കുന്ന മുംബൈയിലെ പ്രധാനപ്പെട്ട താരങ്ങള്‍, നതാലി സ്കീവര്‍, ഹെയ്ലി മാത്യൂസ്, അമേലിയ കേര്‍, പൂജ വസ്ത്രാക്കര്‍, യാസ്തിക ഭാട്ടിയ എന്നിവരാണ്. ബെത്ത് മൂണിയുടെ കീഴില്‍ വമ്പന്‍ താരനിരയുമായാണ് ഗുജറാത്തും. ആഷ് ഗാര്‍ഡ്നര്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍, അന്നെബെല്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു.
When will Gujarat Giants vs Mumbai Indians match start? ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം എപ്പോള്‍ ആരംഭിക്കും?
മാര്‍ച്ച് അഞ്ചാം തീയതി രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
Where will the Champions League match between Gujarat and Mumbai Indians be broadcast in India? ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?
ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിന്റെ ചാനലുകളില്‍ കാണാം.
How to watch the live streaming of the Gujarat Giants vs Mumbai Indians match? ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയില്‍ കാണാം.