WPL 2023 Fixtures, Match Time, Venue: വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) മത്സരക്രമമായി. മാര്‍ച്ച് നാലിനാണ് ഡബ്ല്യുപിഎല്ലിന് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍ ഗുജറാത്ത് ജയന്റ്സിനെ നേരിടും. മാര്‍ച്ച് 24-നാണ് എലിമിനേറ്റര്‍. മാര്‍ച്ച് 26-ന് കലാശപ്പോരാട്ടം നടക്കും.
മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് പ്രഥമ ഡബ്ല്യുപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്.
അഞ്ച് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 22 മത്സരങ്ങളാണ് ഉള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
ഇന്നലെയാണ് ഡബ്ല്യുപിഎല്ലിന്റെ താരലേലം നടന്നത്. ഇന്ത്യന്‍ ബാറ്റര്‍ സ്മ്യതി മന്ദാനയാണ് ലേലത്തിലെ വിലയേറിയ താരം. 3.4 കോടി രൂപ നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഇടം കയ്യന്‍ ബാറ്ററെ സ്വന്തമാക്കിയത്.
ആഷ്ലി ഗാര്‍ഡനറും നാറ്റ് സീവര്‍ ബ്രന്റുമാണ് രണ്ടാമത്തെ മൂല്യമേറിയ താരങ്ങള്‍. ഇരുവര്‍ക്കും 3.2 കോടി രൂപ വീതമാണ് ലഭിച്ചത്. ആഷ്ലി ഗുജറാത്തിലും ബ്രന്റ് മുംബൈക്കുമായി കളത്തിലിറങ്ങും. 2.6 കോടി രൂപ ലഭിച്ച ദീപ്തി ശര്‍മയാണ് മൂല്യമേറിയ രണ്ടാമത്തെ ഇന്ത്യന്‍ താരം. യുപി വാരിയേഴ്സാണ് ദീപ്തിയെ സ്വന്തമാക്കിയത്.