മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരില്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്. 55 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് നാറ്റ് സിവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 39 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ മുംബൈയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ യാസ്‌തിക ഭാട്ടിയ 3 പന്തില്‍ നാലും ഹെയ്‌ലി മാത്യൂസ് 12 പന്തില്‍ 13 ഉം റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച നാറ്റ്‌ലി സൈവര്‍ ബ്രണ്ടും ഹര്‍മന്‍പ്രീത് കൗറും കരുതലോടെ തുടങ്ങി പിന്നാലെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50-കടത്തി. ടീം സ്‌കോര്‍ 95-ല്‍ നില്‍ക്കേ ഹര്‍മന്‍പ്രീതിനെ റണ്‍ഔട്ടായി,എന്നാല്‍ നാറ്റ് സിവര്‍ ബ്രണ്ടും മെലീ കെറും ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. 55 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് നാറ്റ് സിവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 131 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഡല്‍ഹിക്കായി അല്‍പമെങ്കിലും തിളങ്ങിയത്. 29 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ 17 പന്തില്‍ 27 റണ്‍സ് നേടിയ ശിഖപാണ്ഡെ, 12 പന്തില്‍ 27 റണ്‍സ് നേടിയ രാധ മാധവ് എന്നിരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്ന് വീതം വിക്കറ്റെടുത്ത ഇസ്സി വോങ്ങും ഹെയ്‌ലി മാത്യൂസുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മെലീ കെര്‍ രണ്ട് വിക്കറ്റെടുത്തു