മാഞ്ചസ്റ്ററിൽ എല്ലാ കണ്ണുകളും വിരാട് കോഹ്‌ലിയിലേക്ക്, ലോക റെക്കോർഡിന് അരികെ ഇന്ത്യൻ നായകൻ

ഏകദിനത്തിൽ 11,087 റൺസും, ടെസ്റ്റിൽ 6613 റൺസും ടി20 യിൽ 2263 റൺസുമാണ് കോഹ്‌ലിയുടെ സമ്പാദ്യം

virat kohli, ie malayalam

വ്യാഴാഴ്ച മാഞ്ചസ്റ്ററിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം നടക്കാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിലേക്കാണ്. മറ്റൊരു ലോക റെക്കോർഡിന് തൊട്ടരികെയാണ് വിരാട് കോഹ്‌ലി. തന്റെ റെക്കോർഡ് ബുക്കിൽ ഒരെണ്ണം കൂടി എഴുതി ചേർക്കാൻ കോഹ്‌ലിക്ക് വേണ്ടത് 37 റൺസ്. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി അതിവേഗം 20,000 റൺസ് നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.

കോഹ്‌ലിയുടെ പേരിൽ 19,963 റൺസാണ് ഇപ്പോഴുളളത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 37 റൺസെടുത്താൽ രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് നേടുന്ന 12-ാമത്തെ ബാറ്റ്സ്മാനും മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനുമായി കോഹ്‌ലി മാറും. സച്ചിൻ ടെൻഡുൽക്കർ ((34,357 റൺസ്), രാഹുൽ ദ്രാവിഡ് (24,208 റൺസ്) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.

Read Also: ‘അടുത്തത് നിങ്ങൾ…’; സച്ചിന്റെയും ലാറയുടെയും റെക്കോർഡ് തിരുത്താൻ കോഹ്‌ലി

ഏകദിനത്തിൽ 11,087 റൺസും, ടെസ്റ്റിൽ 6613 റൺസും ടി20 യിൽ 2263 റൺസുമാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇതുവരെ 416 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഈ റൺസ് നേട്ടത്തിനായി കോഹ്‌ലിക്ക് വേണ്ടിവന്നത് 131 ടെസ്റ്റും, 223 ഏകദിനവും 62 ടി20 യുമാണ്. 453 മത്സരങ്ങളിൽ നിന്ന് 20000 റൺസ് തികച്ച സച്ചിൻ ടെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലാണ് ഈ റെക്കോർഡ്. 468 ഇന്നിങ്സുകളിൽ നിന്ന് 20000 പിന്നിട്ട മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് രണ്ടാമത്.

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് അതിവേഗം തികയ്ക്കുന്ന താരമായ വിരാട് കോഹ്‌ലി പിന്നീട് ഇങ്ങോട്ടുള്ള ഓരോ 1000 റൺസും അതിലും വേഗത്തിൽ തികച്ചു. 8000 റൺസ് തികയ്ക്കാൻ കോഹ്‌ലി എടുത്തത് 175 ഇന്നിങ്സുകളായിരുന്നു. അടുത്ത 47 മത്സരങ്ങളിൽ നിന്നുമാണ് കോഹ്‌ലി 11000 റൺസിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 276 ഇന്നിങ്സിൽ നിന്നാണ് 11000 റൺസ് തികച്ചത്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 286 ഇന്നിങ്സിൽ നിന്നും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിൽ നിന്നും 11000 റൺസ് തികച്ചു.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: World cup 2019 virat kohli 37 runs away from huge world record

Next Story
NZ vs PAK Live Score, World Cup 2019: പാക്കിസ്ഥാന്റെ പടയോട്ടം; ലോകകപ്പിൽ ന്യൂസിലൻഡിന് ആദ്യ തോൽവി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express