scorecardresearch

കോഹ്ലിയുടെ ഫോം എന്തിന് ചര്‍ച്ചയാക്കുന്നെന്ന് രോഹിത്; പിന്തുണയുമായി ബട്ലറും ബാബറും

ട്വന്റി 20 ലോകകപ്പുവരാനിരിക്കുന്ന സാഹചര്യത്തിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് വലിയ വിജയങ്ങള്‍ അനിവാര്യമായ പശ്ചാത്തലത്തിലും മോശം ഫോമില്‍ തുടരുന്ന കോഹ്ലിയുടെ ടീമിലെ സാന്നിധ്യം മുന്‍ താരങ്ങളും ആരാധകരും ചോദ്യം ചെയ്യുകയാണ്

ട്വന്റി 20 ലോകകപ്പുവരാനിരിക്കുന്ന സാഹചര്യത്തിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് വലിയ വിജയങ്ങള്‍ അനിവാര്യമായ പശ്ചാത്തലത്തിലും മോശം ഫോമില്‍ തുടരുന്ന കോഹ്ലിയുടെ ടീമിലെ സാന്നിധ്യം മുന്‍ താരങ്ങളും ആരാധകരും ചോദ്യം ചെയ്യുകയാണ്

author-image
Sports Desk
New Update
Virat Kohli, Rohit Sharma

Photo: Facebook/ Virat Kohli

മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ. രണ്ടാം ഏകദനിത്തിലും വലിയ സ്കോര്‍ കണ്ടെത്തുന്നതില്‍ കോഹ്ലി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു രോഹിതിന്റെ വാക്കുകള്‍.

Advertisment

''കോഹ്ലിയുടെ ഫോം സംബന്ധിച്ച് എന്തിനാണ് ഒരു ചര്‍ച്ച. കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ, ഏറെക്കാലം സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയ ഒരാളെ കുറച്ചു മത്സരങ്ങളിലെ മോശം സ്കോറുവച്ച് അളക്കരുത്. ഞങ്ങള്‍ക്ക് കോഹ്ലിയുടെ പ്രാധാന്യം അറിയാം,'' രോഹിത് പറഞ്ഞു.

"ഒരു ക്രിക്കറ്ററിന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്ന സ്വഭാവികമാണ്. അതുകൊണ്ട് അയാളുടെ മികവ് ഇല്ലാതാകുന്നില്ല. ഒരോ താരങ്ങള്‍ക്കും ചില പ്രത്യേക മികവുണ്ട്. ടീം എന്ന നിലയില്‍ ആ മികവിനെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. എല്ലാ താരങ്ങളും മോശം സമയത്തിലൂടെ കടന്നു പോകും, അത് ജീവിതത്തിന്റെ ഭാഗമാണ്," രോഹിത് കൂട്ടിച്ചേര്‍ത്തു.

പരിക്കു മൂലം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കോഹ്ലി കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ മടങ്ങിയെത്തിയ താരം 16 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യ 100 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. മൂന്നക്കത്തിലെത്താനാകാതെ 77 അന്താരാഷ്ട്ര മത്സരങ്ങളാണ് കോഹ്ലി ഇതോടെ പിന്നിട്ടിരിക്കുന്നത്.

Advertisment

ട്വന്റി 20 ലോകകപ്പുവരാനിരിക്കുന്ന സാഹചര്യത്തിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് വലിയ വിജയങ്ങള്‍ അനിവാര്യമായ പശ്ചാത്തലത്തിലും മോശം ഫോമില്‍ തുടരുന്ന കോഹ്ലിയുടെ ടീമിലെ സാന്നിധ്യം മുന്‍ താരങ്ങളും ആരാധകരും ചോദ്യം ചെയ്യുകയാണ്.

രോഹിതിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറും കോഹ്ലിയെ പിന്തുണച്ചു.

"കോഹ്ലി നേരിടുന്ന വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കോഹ്ലിയും ഒരു മനുഷ്യനാണെന്നും ചെറിയ സ്കോറില്‍ അദ്ദേഹം പുറത്താകുമെന്നും മനസിലാക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം മികവ് പുലര്‍ത്തുന്നു," ബട്ലര്‍ വ്യക്തമാക്കി.

നേരത്തെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും കോഹ്ലിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Indian Cricket Team Virat Kohli Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: