ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വിരാട് കോഹ്ലി, കെയിന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍. ‘ഫാബുലസ്’ ഫോര്‍ എന്നാല്‍ നാല്‍വര്‍ സംഘത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത് പോലും. ഇതിഹാസങ്ങള്‍ കുറിച്ചിട്ട റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇവരിലാര്‍ക്കെങ്കിലുമാകുമെന്ന പ്രവചനം വളരെക്കാലമായി തന്നെ നിലനില്‍ക്കുന്നു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറി കുറിച്ച് ജോ റൂട്ട് ഇന്നലെ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. പുറത്താകാതെ താരം നേടിയ 115 റണ്‍സാണ് നിര്‍ണായകമായത്. എന്നാല്‍ സെഞ്ചുറി നേട്ടത്തിന് പുറമെ ഇരട്ടി മധുരമായി ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സും താരം പിന്നിട്ടു. അലസ്റ്റിര്‍ കുക്കിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററാണ് റൂട്ട്.
റൂട്ട് പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മാര്‍ക്ക് ടെയ്ലര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമെന്നാണ് ടെയ്ലര്‍ പറയുന്നത്. സച്ചിനേക്കാള്‍ ഏകദേശം ആറായിരും റണ്‍സിന് പിന്നിലാണ് റൂട്ട്.
“റൂട്ടിന് മുന്നില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലുമുണ്ട്. തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിഞ്ഞേക്കു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാണുന്നതിനേക്കാള്‍ നന്നായി റൂട്ട് ബാറ്റ് ചെയ്യുന്നുണ്ട്. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണ് റൂട്ട്. ആരോഗ്യം സംരക്ഷിച്ച് മുന്നോട്ട് പോയാല്‍ 15,000 ലധികം റണ്‍സ് നേടാന്‍ കഴിയും,” ടെയ്ലര്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
Also Read: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വെ