/indian-express-malayalam/media/media_files/uploads/2022/10/Virat-Kohli-1.jpg)
Photo: Facebook/ Indian Cricket News
പാക്കിസ്ഥാനെതിരെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നേടിയ വിജയം ക്രിക്കറ്റ് ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. 160 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 31-4 എന്ന നിലയിലായിരുന്നു. 21 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു കോഹ്ലിയും അപ്പോഴത്തെ സ്കോര്‍. കളി താന്‍ തന്നെ നശിപ്പിക്കുന്ന എന്ന തോന്നിലില്‍ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു കോഹ്ലി.
"ഞാന്‍ 21 പന്തില്‍ 12 റണ്‍സെടുത്ത് നിന്നപ്പോള്‍ കളി കൈവിടുകയാണെന്ന് തോന്നി. ഫീല്‍ഡ് അനുസരിച്ച് ഞാന്‍ കളിക്കുന്നില്ലായിരുന്നു," കോഹ്ലി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
"എന്നാല്‍ നിങ്ങള്‍ക്ക് പരിചയസമ്പത്തും അവസാനം വരെ ബാറ്റ് ചെയ്യുന്നതിന്റെ പ്രാധാന്യവും അറിയാമെങ്കില്‍, ഇതാണ് ഇന്ത്യന്‍ ടീമിലെ എന്റെ റോള്‍. മത്സരത്തിന്റെ അന്തിമഘട്ടത്തില്‍ കൂറ്റനടികള്‍ക്ക് കഴിയുമെന്ന് എനിക്കറിയാം," കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ചിരവൈരികളായ പാക്കിസ്ഥാനെ അവസാന പന്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ കോഹ്ലിയുടെ ഇന്നിങ്സായിരുന്നു ഇന്ത്യക്ക് തുണയായത്.
ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മയും പുറത്താവുകയും ചെയ്തതോടെ ഇന്ത്യ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കോഹ്ലി ഇന്ത്യയെ കരകയറ്റി.
ഹാര്‍ദിക്കുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും കോഹ്ലി സംസാരിച്ചു.
"സത്യം പറയുകയാണെങ്കില്‍, ആ സാഹചര്യത്തില്‍ എനിക്ക് സമ്മര്‍ദമുണ്ടായിരുന്നു. പക്ഷെ ഹാര്‍ദിക്ക് വന്ന് കുറച്ച് ബൗണ്ടറികള്‍ കണ്ടെത്തിയതോടെ എനിക്ക് കുറച്ചുകൂടി എളുപ്പത്തില്‍ ബാറ്റ് ചെയ്യാനായി, കൂട്ടുകെട്ട് 100 കടന്നത് പോലും ഞങ്ങള്‍ അറിഞ്ഞില്ല," കോഹ്ലി വ്യക്തമാക്കി.
നാളെ നെതര്‍ലന്‍ഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.