ഒരു ദ്വീപില്‍ ആര്‍ക്കൊപ്പം ഒറ്റയ്ക്ക് കഴിയാനാണ് ആഗ്രഹം, ഡിന്നറിന് കൂടെ പോകാന്‍ ഇഷ്ടമുള്ള ചരിത്രത്തില്‍ ഇടം പിടിച്ച സ്ത്രീ ആരായിരിക്കും..ഇങ്ങനെ വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമായാണ് കോഹ്ലി ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിച്ചത്. കോഹ്ലിയോടുള്ള ചോദ്യങ്ങളും മറുപടിയും നോക്കാം.
16 വയസുകാരനായ കോഹ്ലിക്ക് ഇന്ന് എന്ത് ഉപദേശമായിരിക്കും കൊടുക്കുക?
ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. മനസ് വിശാലമാക്കുക. ഡല്‍ഹിക്ക് പുറത്തും ജീവിതമുണ്ട്.
നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന സ്ഥലം?
എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം വീടാണ്.
ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും വിചിത്രമായ ഭക്ഷണക്രമം?
ഒരു 24, 25 വയസുവരെ എന്റെ ഭക്ഷണരീതി വളരെ വിചിത്രമായിരുന്നു. ലോകത്ത് ലഭ്യമായ എല്ലാ ജങ്ക് ഫൂഡും കഴിക്കുമായിരുന്നു.
നിങ്ങളുടെ പ്ലാങ്കിങ് റെക്കോര്‍ഡ്?
എനിക്ക് കൃത്യമായി അറിയില്ല, എങ്കിലും ഒരു മൂന്ന്, മൂന്നര മിനുറ്റ്.
ഡിന്നറിന് പോകാന്‍ താല്‍പ്പര്യമുള്ള ഒരു സുപ്രധാന വ്യക്തിയാരായിരിക്കും?
ലതാജിയെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. അവരോട് സംസാരിക്കാനും കൂടുതല്‍ അറിയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
ഒരു ദ്വീപില്‍ കുടുങ്ങി പോയെന്ന് കരുതുക, കുടുംബം അല്ലാതെ ആരുടെ ഒപ്പമായിരിക്കും അത്?
മുഹമ്മദ് അലി.