മുംബൈ: ഏഴ് വര്‍ഷങ്ങള്‍ ശേഷം ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വെള്ളക്കുപ്പായമണിയുകയാണ്. ടീമിലംഗമായ ഏതൊരു താരത്തിനും അഭിമാനിക്കാവുന്ന നിമിഷം. ബാറ്റിങ് നിരയിലെ പുതിയ വാക്ദാനമായ ജെമീമ റോഡ്രിഗസ് വൈകാരികമായ കുറിപ്പിലൂടെയാണ് സന്തോഷം പങ്കുവച്ചത്. പുതിയ ജേഴ്സി പ്രകാശനത്തിന് ശേഷമായിരുന്നു പ്രതികരണം.
ഈ നിലയിലേക്ക് ടീമിനെ വളര്‍ത്തിയ മുന്‍ താരങ്ങള്‍ക്ക് താരം നന്ദി പറഞ്ഞു. പരിശീലകനായി സ്ഥാനമേറ്റ രമേശ് പവാര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പാരമ്പര്യത്തെക്കുറിച്ച് വിവരിച്ചതായി 20 കാരിയായ ജമീമ പറഞ്ഞു. “ഇന്ന് രമേശ് സര്‍ ഞങ്ങളെ എല്ലാവരെയും വിളിച്ചു ചേര്‍ത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രം കാണിച്ചു തന്നു. തുടക്കം മുതല്‍ ഇപ്പോള്‍ വരെയുള്ളത്. ഞങ്ങളുടെ മുന്‍ഗാമികളാണ് ഇതിനൊക്കെ കാരണം,” ജമീമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“അർഹിക്കുന്ന അംഗീകാരമില്ലാതെ അവര്‍ ചെയ്തു, ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് സാധ്യമാക്കിയവര്‍,” ജമീമ വ്യക്തമാക്കി. മുതിര്‍ന്ന താരങ്ങളായ ജുലാന്‍ ഗോസ്വാമിയും, മിതാലി രാജും വര്‍ഷങ്ങളോളമായി ടീമില്‍ തുടരുന്നതിലെ അനുഭവങ്ങളും മറ്റുള്ളവരോട് പങ്കുവച്ചു.
Also Read: WTC Final: ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത് റെട്രോ ജേഴ്‌സിയിൽ; ചിത്രം പങ്കുവച്ച് ജഡേജ
“നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വം, ഈ ജേഴ്സി മികച്ചൊരു സ്ഥാനത്ത് ഉപേക്ഷിച്ച്
നമുക്ക് മുന്നേ നടന്നവരേയും ഇനി വരാനിരിക്കുന്നവരേയും ബഹുമാനിക്കുക എന്നതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇനി വരാനിരിക്കുന്ന മത്സരങ്ങളും വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. ഞങ്ങള്‍ കളിക്കുന്നത് ക്രിക്കറ്റ് കളിക്കാനാഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണ്,” ജമീമ കുറിച്ചു.