ലോകത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്; കൈയടി നേടി ഹർലീൻ: വീഡിയോ

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ എമി എല്ലെൻ ജോൺസിനെ പുറത്താക്കിയ ഹർലീൻറെ ക്യാച്ചിനെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി വിശേഷിപ്പിക്കുന്നത്

Harleen Deol, Harleen Deol catch, INDW vs ENGW, Harleen Deol takes catch, ഹർലീൻ, ക്യാച്ച്, ക്രിക്കറ്റ്, IE MALAYALAM

ഇംഗ്ലണ്ടിനെതിരായ ടി-20യിൽ ഇന്ത്യൻ വനിതാ ടീം താരം ഹർലീൻ ഡിയോൾ നേടിയ ബൗണ്ടറി ലൈൻ ക്യാച്ചിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ എമി എല്ലെൻ ജോൺസിനെ പുറത്താക്കിയ ഹർലീൻറെ ക്യാച്ചിനെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായും വിശേഷിപ്പിക്കുന്നു.

അർദ്ധ സെഞ്ചുറി തികയ്ക്കാൻ തെയാണ് എമി ഹർലീന്റെ ക്യാച്ചിൽ പുറത്തായത്. നോർത്താംപ്ടണിൽ നടന്ന ഇംഗ്ലണ്ടിനതിരായ ആദ്യ ടി-12 മത്സരത്തിന്റെ 19ാം ഓവറിലാണ് ഹർലീന്റെ ക്യാച്ച്.

19-ാം ഓവറിൽ ഇംഗ്ലണ്ട് 4 വിക്കറ്റിന് 166 റൺസ് നേടിയിരുന്നു. 26 പന്തിൽ 43 റൺസ് നേടിയ ആമി ജോൺസ് ഇന്ത്യയുടെ ശിഖ പാണ്ഡെയെ വൈഡ് ബൗണ്ടറിയിലേക്ക് തെറിപ്പിക്കുകയായിരുന്നു. സിക്സർ ആണെന്ന് ഉറപ്പിച്ച ആ ഷോട്ട് ഹർലീൻ പിടി കൂടുകയായിരുന്നു.

ബൗണ്ടറി ലൈനിന് തൊട്ടരികിൽ നിന്നാണ് ഹർലിൻ പന്ത് പിടികൂടിയതോതടെ വനിതാ ക്രിക്കറ്റിൽ ഇതുവരെ എടുത്ത ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് ഇതിലൂടെ ഹർലീൻ പൂർത്തിയാക്കി.

Read More: അടുത്ത ഐപിഎൽ സീസണിൽ ധോണി കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല: സുരേഷ് റെയ്ന

അതേസമയം ഇത്തരം മികച്ച പ്രകടനങ്ങൾ നടന്നിട്ടും മത്സരത്തിൽ ഇന്ത്യക്ക് വിജയം നേടാനായില്ല. മഴ നിയമം പ്രകാരം ഇംഗ്ലണ്ട് 18 റൺസിന് മത്സരത്തിൽ വിജയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയ. പിന്തുടർന്ന ഇന്ത്യക്ക് മത്സരം 8.4 ഓവറിൽ നിർത്തിവയ്ക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 54 റൺസാണ് നേടാൻ കഴിഞ്ഞത്. ഡി‌എൽ‌എസ് രീതിയിൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

Read More: ഗാംഗുലിക്കെതിരെ പന്തെറിഞ്ഞ അസം സ്പിന്നർ ഇന്ന് പാതയോരത്ത് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ

ഷഫാലി വർമയെ റണ്ണൊന്നും നേടാതെ തുടക്കത്തിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

പവർപ്ലേയുടെ അവസാനത്തിൽ 17 പന്തിൽ 29 റൺസ് നേടി സ്മൃതി മന്ദാന ഇന്ത്യൻ ബാറ്റിങ് നിരയെ തിരിച്ചെത്തിക്കാൻ ശ്രമിച്ചു. എന്നാൽ ആറാം ഓവറിൽ മന്ദാനയുടെ വിക്കറ്റ് നഷ്ടമായി. ഏഴാം ഓവറിൽ ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറിന്റെ വിക്കറ്റും നഷ്ടമായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Watch indias harleen deol produces one of the best catches ever

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express